ചാലക്കുടിയില്‍ ടോറസ് ലോറിയില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം, ദേശീയ പാത പോട്ടയില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം

പോട്ടയില്‍ ടോറസ് ലോറിയില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വെട്ടുകടവ് കരുക്കപ്പിള്ളി മാത്യുവിന്റെ മകന്‍ ഷിനോജ് (24), കുന്നത്തങ്ങാടി ആലപ്പാട്ട് ജോസിന്റെ മകന്‍ ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്.
ദേശീയ പാത പോട്ടയില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. ടോറസ് ലോറിയുടെ പിന്നില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിടിക്കുകയായിരുന്നു.
പള്ളിയില്‍ പെരുന്നാള്‍ കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha


























