ഭാര്യയെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് സജീവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കും

ഭാര്യയെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് സജീവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാനായി ഇന്ന് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കും
ഒന്നരവര്‍ഷം മുമ്പ് നടന്ന കൊലപാതകം മൂടിവെച്ച പ്രതിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയാനായി സമയമെടുത്തുള്ള ചോദ്യം ചെയ്യല്‍ വേണ്ടിവരുമെന്നാണ് പൊലീസ് പറയുന്നത്. ഏഴുദിവസം കസ്റ്റഡി ആവശ്യപ്പെടും. കൊല്ലപ്പെട്ട രമ്യയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ മാത്രമേ പൊലീസിന് കണ്ടെത്താനായിട്ടുള്ളൂ.
മറ്റ് തെളിവുകള്‍ ലഭ്യമായിട്ടില്ല. രമ്യയുടെ ഫോണ്‍ കത്തിച്ചുകളഞ്ഞെന്ന് പ്രതി പറയുന്നുണ്ടെങ്കിലും അത് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
കൊലപാതകത്തിന് മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തത വരുത്തുകയാണ് പ്രധാനം.
കുഴി തോണ്ടിയ നായ് വൈറസ് ബാധയേറ്റ് ചത്തു എന്ന് പ്രതി പറയുന്നുണ്ടെങ്കിലും ഇതിനെ കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. അതിന്റെ ജഡം കണ്ടെത്തണം. അതില്‍ നിന്ന് തെളിവ് ലഭിക്കുമോ എന്നും പൊലീസ് പരിശോധനയിലുണ്ട്. പാതിരാത്രി സിറ്റൗട്ടിനോട് ചേര്‍ന്ന് ടാര്‍പോളിന്‍ കെട്ടി മറച്ച് കുഴിയെടുത്തെന്നാണ് പ്രതിയുടെ മൊഴി. ഇത് എത്രത്തോളം ശരിയാണെന്നും കണ്ടെത്തേണ്ടതുണ്ട്.
" f
https://www.facebook.com/Malayalivartha


























