ഗുണ്ടാ ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ആഭ്യന്തര വകുപ്പ്....

ഗുണ്ടാ ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ആഭ്യന്തര വകുപ്പ്. ഗുണ്ടാ ബന്ധമുള്ള ഡിവൈഎസ്പിമാര്‍ക്കെതിരെ നടപടി ശുപാര്‍ശ ഡിജിപി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു ഡിവൈഎസ്പിമാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടായേക്കും. ഗുണ്ടാ ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ സാധ്യത.
പൊലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസുകാരുടെ ഗുണ്ടാ ബന്ധത്തില്‍ പൊലീസ് ആസ്ഥാനത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഗുണ്ടാ-മാഫിയാ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റുമെന്നാണ് സൂചന.
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം ഗുണ്ടാ വിളയാട്ടം ശക്തമായിരുന്നു. തലസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലും വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്.
" fr
https://www.facebook.com/Malayalivartha
























