Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു


സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി, ഏറ്റവും കൂടുതൽ ചൂട് പാലക്കാട് ജില്ലയിൽ...


​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു


ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..

ക്രമിനല്‍ കേസുള്ളവര്‍ എസ് എൻ ട്രസ്റ്റ് ഭാരവാഹികളാകരുത്; വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് അധികാര പദവികളിൽ നിന്ന് മാറിനില്‍ക്കണം; എസ് എന്‍. ട്രസ്റ്റ് ബൈലോയില്‍ നിര്‍ണ്ണായക ഭേദഗതിക്ക് ഹൈക്കോടതി അംഗീകാരം

17 JANUARY 2023 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്... ഏകദേശം 80 സീറ്റ് നേടി ഭരണം നിലനിര്‍ത്താനാകുമെന്ന് സിപിഎമ്മിന്റെ ജില്ലാതല കണക്കുകള്‍

തലശേരി സ്വദേശിയും മുൻ പ്രവാസിയുമായ മഹമൂദ് അന്തരിച്ചു...

മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി, ഏറ്റവും കൂടുതൽ ചൂട് പാലക്കാട് ജില്ലയിൽ...

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി എസ്.ഐ.ടിയുടെ നേതൃത്വത്തിൽ ശബരിമലയിൽ വീണ്ടും തെളിവെടുപ്പ് നടത്തി....

വെള്ളാപ്പള്ളിക്ക് തിരിച്ചടി എന്ന് പറയാവുന്ന തരത്തിലുള്ള ഒരു തീരുമാനമാണ് ഹൈക്കോടതി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത് . ക്രിമിനല്‍ കേസുള്ളവര്‍ SN ട്രസ്റ്റ് ഭാരവാഹികളാകരുതെന്ന് ഹൈക്കോടതി തുറന്നടിച്ചു. എന്‍.എന്‍. ട്രസ്റ്റ് ബൈലോയില്‍ നിര്‍ണ്ണായക ഭേദഗതിക്ക് ഹൈക്കോടതി അംഗീകാരം നൽകി . വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് അധികാര പദവികളിൽ നിന്ന് മാറിനില്‍ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.

എസ്.എന്‍. ട്രസ്റ്റുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഭാരവാഹിത്വത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഭേദഗതി. എന്തായാലും നിർണായക ഉത്തരവ് തന്നെയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യോഗം യൂണിയന്‍ മുന്‍ സെക്രട്ടറി കെ. കെ. മഹേശന്റെ മരണത്തില്‍ എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി നേരത്തെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശത്തിന്റ അടിസ്ഥാനത്തിലായിരുന്നു മാരാരിക്കുളം പോലീസ് കേസെടുത്തത്. ഈ സാഹചര്യത്തില്‍ ബൈലോയിലെ ഭേദഗതി വെള്ളാപ്പള്ളിക്ക് തിരിച്ചടിയായി മാറിയിരുന്നു. മുന്‍ ട്രസ്റ്റ് അംഗം കൂടിയായ അഡ്വ. ചെറുന്നിയൂര്‍ ജയപ്രകാശിന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. വഞ്ചനാ കേസുകള്‍ക്ക് പുറമേ എസ്.എന്‍. ട്രസ്റ്റിന്റെ സ്വത്തു സംബന്ധമായ ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിരിക്കുന്നവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന നിര്‍ദ്ദേശമാണ് കൊടുത്തിരിക്കുന്നത് .

ഹൈക്കോടതിയാണ് എസ്.എന്‍. ട്രസ്റ്റ് ബൈലോ തയ്യാറാക്കിയത്. അതിനാല്‍ ബൈലോ ഭേദഗതി ചെയ്യാനും ഹൈക്കോടതിക്ക് മാത്രമാണ് അധികാരം എന്നതാണ് ശ്രദ്ധേയമായ കാര്യം. ക്രിമിനല്‍ കേസുകളില്‍ കുറ്റവിമുക്തരാവുന്നത് വരെ ട്രസ്റ്റ് ഭാരവാഹികളായി തുടരാന്‍ പാടില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുസ്താഖിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട് . കുറ്റവിമുക്തരാക്കപ്പെട്ടാല്‍ ഭാരവാഹിത്വത്തലേക്ക് തിരിച്ചുവരുന്നതിന് തടസ്സങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്‌.

എന്നാൽ ഹൈക്കോടതി ഉത്തരവിലൂടെ ഭാരവാഹികളെ പുറത്താക്കാന്‍ കഴിയില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം . അധികാരപരിധിയിലുള്ള സിവില്‍ കോടതികളുടെ നിര്‍ദ്ദേശപ്രകാരം സ്ഥാനത്തുനിന്ന് നീക്കാവുന്നതാണ് . ഒരൊറ്റ ഹൈക്കോടതി ഉത്തരവിലൂടെ നിലവിലെ ഭാരവാഹികളെ മാറ്റിയാല്‍ പ്രതിസന്ധി നേരിടുമെന്ന ട്രസ്റ്റിന്റെ വാദം കൂടി പരിഗണിച്ചാണ് തീരുമാനത്തിന് സിവില്‍ കോടതിക്ക് അധികാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ബൈലോയില്‍ 34 എ എന്ന ഭേദഗതിയായാണ് പുതിയ നിര്‍ദ്ദേശം ചേര്‍ത്തിരിക്കുന്നത്.

അതേസമയം ആത്മഹത്യാപ്രേരണ കുറ്റം ചുമത്താതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നും മഹേശന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. മഹേശന്റെ ആത്മഹത്യാ കുറിപ്പിൽ മൂന്നുപേരെയും പരാമർശിച്ചിരുന്നു. നേരത്തേ മൂന്നുപേരുടെയും മൊഴി എടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്..  (27 minutes ago)

കണികണ്ടുണരാനായി കണിവെള്ളരിയുമായി കുടുംബശ്രീ ഉത്പാദകർ  (48 minutes ago)

തലശേരി സ്വദേശിയും മുൻ പ്രവാസിയുമായ മഹമൂദ് അന്തരിച്ചു...  (1 hour ago)

ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....  (1 hour ago)

മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു  (1 hour ago)

മിഥുനം രാശി: വിഷുഫലം 2026  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്...  (2 hours ago)

കുടുംബത്തിൽ മംഗളകർമ്മങ്ങൾ; അപ്രതീക്ഷിത ധനനേട്ടം കാത്തിരിക്കുന്ന രാശികൾ.  (2 hours ago)

എസ്.ഐ.ടിയുടെ നേതൃത്വത്തിൽ ശബരിമലയിൽ വീണ്ടും തെളിവെടുപ്പ് നടത്തി....  (2 hours ago)

ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ...  (3 hours ago)

കലാകാരന്മാർക്ക് വലിയ അംഗീകാരവും പ്രശസ്തിയും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു  (3 hours ago)

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ  (3 hours ago)

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (13 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (13 hours ago)

Malayali Vartha Recommends