കോഴിക്കോട് കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചു : അപകടത്തില്‍പെട്ട കാറില്‍ നിന്നും കഞ്ചാവ് കണ്ടെത്തി; നാല് പേർ കസ്റ്റഡിയിൽ

കോഴിക്കോട് മൂഴിക്കലില്‍ അപകടത്തില്‍പെട്ട കാറില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് കടത്തുകയായിരുന്ന കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം അപകടത്തിൽപെട്ട കാറിലുണ്ടായിരുന്നവരെ പ്രദേശവാസികള്‍ ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ഇതിനു പിന്നാലെ ഇവര്‍ ഇവിടെ നിന്ന് മുങ്ങി. തുടർന്ന്, ഇവരെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മാത്രമല്ല കോഴിക്കോട് അടിവാരം സ്വദേശികളായ അസറുദ്ദീന്, ആരാമ്പ്രം സ്വദേശി അഫ്നാസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
https://www.facebook.com/Malayalivartha
























