Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

കേരള പൊലീസ് ഡിപ്പാര്‍ട്‌മെന്റ് എന്‍ക്വയറി റൂള്‍ 10 ആണ് ഭേദഗതി ചെയ്യുന്നത്. ക്രിമിനല്‍ കേസില്‍ പെടുന്നവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനു ശേഷം പിരിച്ചുവിടല്‍ ഉള്‍പ്പെടെ നടപടിയെടുക്കാമെന്നും കോടതി വിധി ഇവര്‍ക്ക് അനുകൂലമെങ്കില്‍ നടപടി പുനഃപരിശോധിക്കാമെന്നുമാണു പ്രധാന ഭേദഗതി.

17 JANUARY 2023 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

തലസ്ഥാനത്തെ തന്ത്രപ്രധാനമായ പോലീസ് സ്‌റ്റേഷനുകളിലേയ്ക്ക് സിപിഎംന്റെ സ്വന്തം ആള്‍ക്കാരെ വെച്ച് പണിയെടുപ്പിച്ചത് ഇപ്പോള്‍ സര്‍ക്കാരിന് തന്നെ പണിയായിരിക്കുകയാണ്. ഗുണ്ടാ മാഫിയ ബന്ധങ്ങളും, റിയല്‍ എസ്റ്റേറ്റ് ഒത്തുതീര്‍പ്പുകളും, ഭൂമികച്ചവടവും ഭീഷണിയുമൊക്കെ നടത്തി ഇക്കൂട്ടര്‍ വാരിക്കൂട്ടിയതാകട്ടെ ലക്ഷങ്ങളും. പിന്നെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തലസ്ഥാന നഗരിയില്‍ വന്‍ ഗുണ്ടാപടയെ തന്നെ ഇവര്‍ വളര്‍ത്തിയെടുത്തു. പാര്‍ട്ടിക്കാരുടെ സ്വന്തം പോലീസും അവരുടെ ഗുണ്ടകളും സര്‍ക്കാരിന് തലവേദയായപ്പോഴാണ് ഓരോരുത്തര്‍ക്കെതിരായ നടപടികള്‍ പിണറായി മുതിര്‍ന്നത്.

പോലീസ് ആസ്ഥാനത്ത് നിന്ന് ആര്‍ക്കെതിരെയാണ് നടപടി വരുന്നതെന്ന് അറിയാന്‍ കഴിയാതെ ഭയത്തിലും അതിലേറെ അച്ചടക്കത്തിലും കഴിയുകയാണ് പോലീസ് ഉദ്യോഗസ്ഥര്‍. കയറൂരി വിട്ട സമയത്ത് കാട്ടികൂട്ടിയ കെള്ളരുതായ്മകള്‍ക്ക് ഇത്രപെട്ടെന്ന് തിരിച്ചടി കിട്ടുമെന്ന് പ്രതീക്ഷയില്ലായിരുന്നു. എന്നാലിപ്പോള്‍ സര്‍ക്കാരിന് തന്നെ ബോധ്യമായി ഗുണ്ടകളുടെ വിളയാട്ടം നിയന്ത്രിക്കണമെങ്കില്‍ അവരെ വിലസാന്‍ അനുവാദം നല്കിയിട്ടുള്ള പോലീസുകാരെ മര്യാദ പഠിപ്പിക്കണമെന്ന് . അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ സസ്‌പെന്‍ഷ്ന്‍ ഉത്തരവുകള്‍. അതിന് പുറമേയാണ് ഡിവൈഎസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള നടപടികളും. മുന്നറിയിപ്പുകള്‍ കൊടുത്തിട്ടും നന്നാവാത്ത പോലീസ് ഉദ്യോഗസ്ഥരെ നിലയ്ക്ക് നിറുത്താനുള്ള നിയമനിര്‍മ്മാണത്തിനും കൂടി മുതിരുന്നതോടെ പിണറായി സര്‍ക്കാര്‍ പോലീസ് സേനയില്‍ അടിമുടി മാറ്റം വരുത്താന്‍ തന്നെയാണിറങ്ങിയിരിക്കുന്നതെന്ന് വ്യക്തം.

നഗരത്തിലെ ഗുണ്ടകളുമായി അടുത്ത ബന്ധം പുലര്‍ത്തിയ 3 സിഐമാര്‍ക്കും ഒരു എസ്ഐയ്ക്കും സസ്പെന്‍ഷന്‍ നല്കി പൊലീസ് മേധാവി അനില്‍ കാന്തിന്റെ ഉറച്ച നിലപാടിലേയ്‌ക്കെന്ന് സൂചനയാണ് നല്കിയിരിക്കുന്നത്.. പേട്ട എസ്എച്ച്ഒ ഇന്‍സ്പെക്ടര്‍ റിയാസ് രാജ, മംഗലപുരം എസ്എച്ച്ഒ ഇന്‍സ്പെക്ടര്‍ എസ്.എല്‍.സജീഷ്, റെയില്‍വേ ആസ്ഥാനത്തെ സിഐ അഭിലാഷ് ഡേവിഡ്, തിരുവല്ലം എസ്ഐ സതീഷ് കുമാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തത് ഇതിന്റെ ഭാഗമാണ്. ഇനി മൂന്ന് ഡിവൈഎസ് പിമാര്‍ക്കെതിരെ കൂടി നടപടി വരും. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അഭിലാഷ് ഡേവിഡ് ഭൂമാഫിയ സംഘങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതായും കണ്ടെത്തി. തുടര്‍ന്നാണ് സസ്പെന്‍ഷനെന്ന് ഡിജിപി വ്യക്തമാക്കി. ഓംപ്രകാശ് എന്ന ഗുണ്ടാതലവനുമായി അഭിലാഷിന് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. 3 ഡിവൈഎസ്പിമാര്‍ക്കെതിരെ റിപ്പോര്‍ട്ട് ഇന്നലെ ഡിജിപി ആഭ്യന്തരവകുപ്പിനു കൈമാറിയിട്ടുണ്ട്.

പാറ്റൂരില്‍ ഗുണ്ടാത്തലവന്‍ ഓംപ്രകാശിന്റെ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ട ബില്‍ഡര്‍ നിഥിന്‍ ഫ്ളാറ്റ് ഇടപാടില്‍ ചതിച്ചുവെന്നാരോപിച്ച് നെടുമങ്ങാട് സ്വദേശി രാഹുല്‍ ഇന്നലെ പത്രസമ്മേളനം നടത്തിയിരുന്നു. ഇതില്‍ നഗരത്തിലെ ഭൂമാഫിയയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന 3 ഡിവൈഎസ്പിമാരുടെയും ഒരു സിഐയുടെയും പേര് വെളിപ്പെടത്തുകയും ഇവര്‍ക്ക് വേണ്ടി തനിക്കു പതിവായി പാര്‍ട്ടി നടത്തേണ്ടിവന്നുവെന്നും വെളിപ്പെടുത്തിയിരുന്നു. ഇതില്‍ ആരോപണവിധേയനായ സിഐ അഭിലാഷ് ഡേവിഡിനെ ഡിജിപി രാത്രി തന്നെ സസ്പെന്‍ഡ് ചെയ്തു. അഭിലാഷിനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്. നേരത്തെ ശ്രീകാര്യം സിഐയായിരുന്നു അഭിലാഷ്.

കേരള പൊലീസ് ഡിപ്പാര്‍ട്‌മെന്റ് എന്‍ക്വയറി റൂള്‍ 10 ആണ് ഭേദഗതി ചെയ്യുന്നത്. ക്രിമിനല്‍ കേസില്‍ പെടുന്നവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനു ശേഷം പിരിച്ചുവിടല്‍ ഉള്‍പ്പെടെ നടപടിയെടുക്കാമെന്നും കോടതി വിധി ഇവര്‍ക്ക് അനുകൂലമെങ്കില്‍ നടപടി പുനഃപരിശോധിക്കാമെന്നുമാണു പ്രധാന ഭേദഗതി.  

കോടതിയില്‍ കേസ് നടക്കുകയാണെന്ന ന്യായത്തില്‍ തുടരുന്ന നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇതോടെ സര്‍വീസില്‍ നിന്നു പുറത്താകുയോ കടുത്ത അച്ചടക്ക നടപടിക്കു വിധേയരാകുകയോ ചെയ്യും. പോക്‌സോ കേസില്‍ അടക്കം ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 59 ഉദ്യോഗസ്ഥരുടെ പട്ടികയും തയാറായി. ഇതില്‍ 40 പേര്‍ സസ്‌പെന്‍ഷനിലും ബാക്കി സര്‍വീസിലുമാണ്. കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയാണു പലരും ഇപ്പോഴും കാക്കിക്കുള്ളില്‍ കഴിയുന്നത്. ഇതില്‍ ഭൂരിപക്ഷവും ഡിവൈഎസ്പി, ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ളവരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (16 minutes ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (36 minutes ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (49 minutes ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (1 hour ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (2 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (2 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (2 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (3 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (3 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (3 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (4 hours ago)

Malayali Vartha Recommends