Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

കിഫ്ബി വഴിയെടുത്ത കടവും, നടത്തിയ വികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന് വലിയ ബാധ്യതയായി മാറികൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. അതുമാത്രമല്ല കേന്ദ്രത്തിനെ കൊണ്ട് കടത്തിന്റെ പിരിധി വര്‍ദ്ധിപ്പിക്കുയും വേണം. എന്നാല്‍ കിഫ്ബി നിറുത്തിയാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിന്നു പേകുമെന്ന ധാരണ സിപിഎംല്‍ ഇല്ലാത്തതും ധനകാര്യ വകുപ്പിന ്ആശ്വാസമാണ്. ചുരുക്കത്തില്‍ തോമസ് ഐസകിന്റെ അഭിമാന പദ്ധതി നാടിനും സര്‍ക്കാരിനും വന്‍ബാധ്യതയാണ് വരുത്തി വെച്ചിരിക്കുന്നതെന്ന് കാണാം.

17 JANUARY 2023 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

കിഫ്ബി വഴിയെടുത്ത കടങ്ങള്‍ സര്‍ക്കാരിന് താങ്ങാവുന്നതിനും അപ്പുറമായതിനാല്‍ കിഫ്ബി പദ്ധതികള്‍ അവസാനിപ്പി്ക്കാന്‍ ധനകാര്യ വകുപ്പിന്റെ നീക്കം സിപിഎംലും ഇടതുമുന്നണിയിലും പുതിയ പോര്‍ മുഖം തുറക്കുന്നു. മുന്‍ധനകാര്യ മന്ത്രി തോമസ് ഐസകും, ഇപ്പോളത്തെ ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലും തമ്മിലുള്ള കിഫ്ബി യുദ്ധം അതിന്റെ ക്ലൈമാക്‌സിലേയ്ക്ക് കടക്കുകയാണ്. കിഫ്ബിയെ കുറിച്ച് തോമസ് ഐസക് വാതോരാതെ സംസാരിക്കുമ്പോഴും ബാലഗോപാലിന് കിഫ്ബി ഒരു ബാധ്യതയെന്ന വിലയിരുത്തലാണ്.

കിഫ്ബി വഴിയെടുത്ത കടവും, നടത്തിയ വികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന് വലിയ ബാധ്യതയായി മാറികൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. അതുമാത്രമല്ല കേന്ദ്രത്തിനെ കൊണ്ട് കടത്തിന്റെ പിരിധി വര്‍ദ്ധിപ്പിക്കുയും വേണം. എന്നാല്‍ കിഫ്ബി നിറുത്തിയാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിന്നു പേകുമെന്ന ധാരണ സിപിഎംല്‍ ഇല്ലാത്തതും ധനകാര്യ വകുപ്പിന ്ആശ്വാസമാണ്. ചുരുക്കത്തില്‍ തോമസ് ഐസകിന്റെ അഭിമാന പദ്ധതി നാടിനും സര്‍ക്കാരിനും വന്‍ബാധ്യതയാണ് വരുത്തി വെച്ചിരിക്കുന്നതെന്ന് കാണാം.

കിഫ്ബി പദ്ധതികളൊന്നും ബജറ്റിലേക്കു ശുപാര്‍ശ ചെയ്യേണ്ടതില്ലെന്ന് എംഎല്‍എമാര്‍ക്ക് അയച്ച കത്തില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍ദേശിച്ചതോടെയാണ് തോമസ് ഐസ്‌ക് പാര്‍ട്ടിയില്‍ കലഹത്തിനൊരുങ്ങുന്നത്.. കിഫ്ബി എടുത്ത വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇത് വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള കിഫ്ബിയുടെ ഫണ്ട് ശേഖരണത്തിനു വലിയ തടസ്സമാണു സൃഷ്ടിച്ചിരിക്കുന്നത്. നിലവില്‍ ഏറ്റെടുത്തിട്ടുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താന്‍ പോലും കിഫ്ബി പാടുപെടുകയാണ്. ആരംഭിക്കാനിരിക്കുന്നതും പുരോഗമിക്കുന്നതുമായ കിഫ്ബി പദ്ധതികള്‍ക്ക് വേഗം പോരെന്ന പരാതിയും ജനപ്രതിനിധികള്‍ ഉന്നയിക്കുന്നുണ്ട്.

ഈ സാഹചര്യം കണക്കിലെടുത്താണ് കിഫ്ബിയെക്കൊണ്ടു നടപ്പാക്കാവുന്ന പുതിയ പദ്ധതികളൊന്നും ശുപാര്‍ശ ചെയ്യേണ്ടതില്ലെന്ന് ധനമന്ത്രി നേരിട്ട് എംഎല്‍എമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പകരം കിഫ്ബിക്കു പുറമേയുള്ള 20 പദ്ധതികള്‍ മുന്‍ഗണനാ ക്രമം നോക്കി ശുപാര്‍ശ ചെയ്യാം. പുതിയതും ഇതുവരെ ഭരണാനുമതി ലഭിക്കാത്തതുമായ പദ്ധതികള്‍ ഈ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കാമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതുവരെ 73,851 കോടി രൂപയുടെ 986 പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ 53,851 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനും 20,000 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനുമാണ്.

ഏറ്റവും കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത് പൊതുമരാമത്ത് വകുപ്പിനു കീഴിലാണ്: 449 എണ്ണം. 142 പദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലും 93 പദ്ധതികള്‍ ജലവിഭവ വകുപ്പിനു കീഴിലുമുണ്ട്. 2021-22ല്‍ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങള്‍ വഴി കടമെടുത്ത 12,562 കോടി രൂപയാണ് സര്‍ക്കാരിന്റെ കടമായി കണക്കാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാരിനു കടമെടുക്കാവുന്ന തുകയില്‍ നിന്ന് 12,562 കോടി കുറവു ചെയ്യും. ഈ വര്‍ഷം മുതല്‍ 3,140 കോടി രൂപ വീതം 4 വര്‍ഷം കൊണ്ടാണ് കടമെടുപ്പു പരിധി വെട്ടിക്കുറയ്ക്കുക.

5 വര്‍ഷം കണ്ട് 50,000 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുകയായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷം രൂപംകൊണ്ട കിഫ്ബിയുടെ ലക്ഷ്യം. ഇതുവരെ കിഫ്ബി സമാഹരിച്ചത് 31,508 കോടി രൂപയാണ്. ഇതില്‍ 19,220 കോടി രൂപ പൊതു വിപണിയില്‍ നിന്നു വായ്പയെടുത്തും ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ടിറക്കിയുമാണ് നേടിയത്. ഇതിനു പുറമേ മോട്ടര്‍ വാഹന നികുതിയുടെ പകുതിയും ഒരു ലീറ്റര്‍ പെട്രോള്‍ / ഡീസലിന് ഒരു രൂപ വീതവും സര്‍ക്കാര്‍ പിരിച്ചെടുത്തു നല്‍കി. ഈയിനത്തില്‍ കിട്ടിയത് 14,919 കോടി രൂപ. കിഫ്ബി നടപ്പാക്കിയ ചില പദ്ധതികളില്‍ നിന്ന് 762 കോടി വരുമാനം ലഭിച്ചു. കിട്ടിയ പണത്തില്‍ 22,192 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവിട്ടു. 687 കോടി രൂപ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ വിനിയോഗിച്ചു.

വികസന ആവശ്യങ്ങള്‍ക്കെന്ന പേരില്‍ കേരളം പൊതുവിപണിയില്‍ കടപ്പത്രം ഇറക്കി സമാഹരിക്കുന്ന പണം ശമ്പളത്തിനും പെന്‍ഷനും മറ്റുമായിട്ടാണു ചെലവാകുന്നതെന്നത് പരസ്യമാണ്. കേരളത്തിന്റെ സഞ്ചിതകടം ഇപ്പോള്‍ 3.32 ലക്ഷം കോടിയിലേറെയാണ്. ഈ സാഹചര്യത്തിലും കടമെടുപ്പില്ലാതെ മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയില്ല.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (17 minutes ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (37 minutes ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (50 minutes ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (1 hour ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (2 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (2 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (2 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (3 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (3 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (3 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (4 hours ago)

Malayali Vartha Recommends