എറണാകുളത്തെ ഭക്ഷ്യവിഷബാധ: ആരോഗ്യവിഭാഗം അധികൃതരെത്തി പരിശോധന നടത്തി; കുഴിമന്തി കഴിച്ച ഹോട്ടൽ പൂട്ടിച്ചു; മൂന്ന് പേർ ആശുപത്രിയിൽ

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയെ തുടർന്ന് മൂന്ന് പേർ ആശുപത്രിയിൽ. എറണാകുളം ജില്ലയിലെ പറവൂരിലാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന സംശയത്തിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിനു പിന്നാലെ പറവൂർ ടൗണിലെ മജ്‌ലീസ് ഹോട്ടലിൽ നിന്ന് ഇന്നലെ രാത്രിയാണ് ഇവർ കുഴിമന്തി വാങ്ങിയതെന്നാണ് വിവരം.
തുടർന്ന് പറവൂർ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടലിൽ പരിശോധന നടത്തി. തുടർന്ന്, ഉദ്യോഗസ്ഥർ ഹോട്ടൽ അടപ്പിച്ചു. കുഴിമന്തി കഴിച്ച ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 22 ഉം 21 ഉം വയസുള്ളവരും 11 വയസുള്ള ഒരു കുട്ടിയുമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
https://www.facebook.com/Malayalivartha
























