ഒന്നരക്കോടി ചെലവ് വരുന്ന പദ്ധതിയില്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ കമ്പിക്ക് പകരം തടിക്കഷ്ണം എങ്ങനെ എത്തി

റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഒന്നരക്കോടി ചെലവ് വരുന്ന റോഡിലാണ് കോണ്‍ക്രീറ്റ് വാര്‍ക്കയ്ക്ക് ഉള്ളില്‍ തടി ഉപയോഗിച്ചതായി കണ്ടെത്തി. അശാസ്ത്രീയമായ നിര്‍മ്മാണം എന്ന് പറഞ്ഞ് റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് തന്നെ രംഗത്ത് വന്നിട്ടുണ്ട്.
കോണ്‍ക്രീറ്റ് ചെയ്യാന്‍ കമ്പിക്ക് പകരം തടിക്കഷ്ണം വെച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് നിര്‍മ്മാണം തടഞ്ഞിരിക്കുകയാണ്. പത്തനംതിട്ട റാന്നി പഴവങ്ങാടി പഞ്ചായത്ത് പരിധിയിലാണ് നാട്ടുകാര്‍ നിര്‍മ്മാണപ്രവര്‍ത്തനത്തിനെതിരേ രംഗത്ത് വന്നത്.
റോഡിന്റെ സംരക്ഷണഭിത്തിയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച തൂണുകളുടെ ഉള്ളിലാണ് കമ്പിക്ക് പകരം തടിക്കഷ്ണങ്ങള്‍ കണ്ടെത്തിയത്. റോഡിന്റെ കരാറില്‍ പ്‌ളെയിന്‍ കോണ്‍ക്രീറ്റ് ബീമുകളാണ് നിര്‍മ്മാണത്തിന് ഉപയോഗിക്കേണ്ടതെന്നാണ് എഞ്ചിനീയറും കരാറുകാരനും പറയുന്നത്. പക്ഷേ കോണ്‍ക്രീറ്റ് ബീം ഉണ്ടാക്കാന്‍ കമ്പിയ്ക്ക് പകരം തടി ഉപയോഗിച്ചതിന് ഇവര്‍ക്ക് വ്യക്തമായ മറുപടി നല്‍കാനുമായിട്ടില്ല.
https://www.facebook.com/Malayalivartha
























