കോട്ടയത്ത് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കണ്ടെത്തി

കോട്ടയത്തെ ഏറെ നേരം മുൾ മുനയിലാക്കിയ സംഭവത്തിന് പരിസമാപ്തി. മണര്‍കാട് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കണ്ടെത്തി. മണര്‍കാട് സ്വകാര്യ സ്‌കൂളില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനികളായ രണ്ടുപേരെയാണ് കാണാതായത്.
സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ രണ്ടുപേരും മണര്‍കാട് പള്ളിയുടെ മുന്‍പില്‍ നിന്ന് പാമ്ബാടി ഭാഗത്തേക്കുള്ള ബസ്സില്‍ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതേസമയം പോലീസിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. വിദ്യാര്‍ഥിനികളെ ബീച്ചില്‍ നിന്നാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























