പി.വി. അന്‍വര്‍ എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ചയും ചോദ്യം ചെയ്യും.... ഇന്നലെ കൊച്ചിയിലെ ഓഫീസില്‍ ഒന്‍പത് മണിക്കൂറാണ് അന്‍വറിനെ ചോദ്യം ചെയ്തത്

പി.വി. അന്‍വര്‍ എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ചയും ചോദ്യം ചെയ്യും. ഇന്നലെ കൊച്ചിയിലെ ഓഫീസില്‍ ഒന്‍പത് മണിക്കൂറാണ് അന്‍വറിനെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ച എംഎല്‍എയോട് ബുധനാഴ്ചയും ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടകയില്‍ ക്വാറി പണമിടപാടില്‍ 50ലക്ഷം തട്ടിയെടുത്തെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അന്‍വറിനെ ഇഡി ചോദ്യം ചെയ്തത്. ഇന്നലെ രാത്രി 9.15 വരെ അന്‍വറിനെ ചോദ്യം ചെയ്‌തെന്നാണ് സൂചനകള്‍.
തിങ്കളാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചെങ്കിലും ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു ഇതിനെ തുടര്‍ന്ന് ഹാജരായ അന്‍വറിനെ രാത്രി 9.15 വരെ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ഇന്ന് വീണ്ടും വിളിച്ചു വരുത്തുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha























