അപകടത്തില്‍പ്പെട്ട കാറില്‍ കഞ്ചാവ്... കാറില്‍ യാത്രചെയ്ത രണ്ടു യുവാക്കളെയും ഇവരെ സഹായിച്ച മറ്റു രണ്ടുപേരെയും അറസ്റ്റ് ചെയ്ത് പോലീസ്

അപകടത്തില്‍പ്പെട്ട കാറില്‍ കഞ്ചാവ്... കാറില്‍ യാത്രചെയ്ത രണ്ടു യുവാക്കളെയും ഇവരെ സഹായിച്ച മറ്റു രണ്ടുപേരെയും അറസ്റ്റ് ചെയ്ത് പോലീസ്. രാത്രി 11.30-ഓടെ മൂഴിക്കല്‍ പാലത്തിനു സമീപം അപകടത്തില്‍പ്പെട്ട കാറില്‍നിന്നാണ് 19.7 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. പ്രതികള്‍ താമസിച്ച വീട്ടില്‍നിന്ന് 5.4 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു.
അടിവാരം പിലാക്കുന്നുമ്മല്‍ കെ. സഫ്‌നാസ് (30), അടിവാരം നൂറാംതോട് വെള്ളരിക്കുഴിയില്‍ മുഹമ്മദ് അസറുദ്ദീന്‍ (28), താമരശ്ശേരി പരപ്പംപൊയില്‍ കള്ളരംകേറ്റില്‍ കെ.സി. റിയാസ് (32), നൂറാംതോട് വലിയവീട്ടില്‍ വി.എന്‍. ആഷിക്ക് (24) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇവരില്‍നിന്ന് പിടികൂടിയ കഞ്ചാവിന് വിപണിയില്‍ ഒന്നേകാല്‍ കോടിയോളം രൂപ വിലവരുമെന്ന് പോലീസ് .അപകടത്തില്‍പ്പെട്ടയുടനെ കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഒ.പി. ടിക്കറ്റ് എടുത്തശേഷം രണ്ടുപേര്‍ മുങ്ങുകയായിരുന്നു. സംശയം തോന്നി പോലീസുദ്യോഗസ്ഥര്‍ കാര്‍ പരിശോധിച്ചപ്പോഴാണ് 11 പാക്കറ്റുകളിലായി കഞ്ചാവ് കണ്ടെത്തിയത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മുങ്ങിയ സഫ്‌നാസും അസറുദ്ദീനും സംഘത്തില്‍പ്പെട്ട റിയാസിനും ആഷിക്കിനുമൊപ്പം ബീച്ചാശുപത്രിയില്‍ ചികിത്സതേടി.
എന്നാല്‍, അവിടെനിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകാനായി നിര്‍ദേശിച്ചു. അതൊഴിവാക്കി ഇവര്‍ പന്തീരാങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയെങ്കിലും അവിടെനിന്നും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ചെയ്തു.
തുടര്‍ന്ന് ഗോവിന്ദപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണതാണെന്നു പറഞ്ഞ് പ്രാഥമിക ചികിത്സതേടി. അവിടെനിന്ന് മടങ്ങുമ്പോഴാണ് ഇവരെ പിടികൂടിയത്.
നാലുപേരും വാടകയ്ക്ക് താമസിക്കുന്ന ആരാമ്പ്രത്തെ വീട്ടില്‍നിന്ന് കഞ്ചാവിനുപുറമേ ഹുക്കയും എം.ഡി.എം.എ. ഉപയോഗിക്കാനും വില്‍ക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പോലീസ് കണ്ടെത്തി.
അതേസമയം നഗരത്തില്‍ വിവിധയിടങ്ങളില്‍ ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥിരം സംഘമാണ് പിടിയിലായതെന്ന് പോലീസ്. വീട് വാടകയ്‌ക്കെടുത്താണ് ലഹരിവില്‍പ്പന നടത്തുന്നത്. ഇവര്‍ക്കുപിന്നില്‍ വന്‍ ലഹരിസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം.
"
https://www.facebook.com/Malayalivartha























