ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരിയെ എലി കടിച്ച സംഭവത്തില്‍ റെയില്‍വേ 20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരിയെ എലി കടിച്ച സംഭവത്തില്‍ റെയില്‍വേ 20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. 2016 ലാണ് സംഭവം. കാച്ചിഗുഡയില്‍ നിന്നും വടകരയിലേക്കുള്ള യാത്രയ്ക്കിടെയാണ് ചോറോട് സ്വദേശിനി സാലി ജേയിംസിന്റെ ഇടത് കൈത്തണ്ടയില്‍ എലി കടിച്ചത്.
ജില്ലാ ഉപഭോക്ത്യകോടതിയുടേതാണ് വിധി. ട്രെയില്‍ ഷൊര്‍ണൂരില്‍ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ടിടിഇയെ സംഭവം അറിയിച്ചു. തുടര്‍ന്ന് റെയില്‍വേ ഡോക്ടര്‍ എത്തുകയും കുത്തിവെപ്പെടുക്കുകയും ചെയ്തു.
നാട്ടിലെത്തിയ ശേഷം വടകര സഹകരണ ആശുപത്രിയിലെത്തി ടിടി കുത്തിവെപ്പും പേവിഷബാധയ്‌ക്കെതിരായ കുത്തിവെപ്പും എടുത്തു. തുടര്‍ന്ന് റെയില്‍വേയുടെ അനാസ്ഥ് ചൂണ്ടികാട്ടി കോടതിയെ സമീപിച്ചിരുന്നു.
a
https://www.facebook.com/Malayalivartha























