ഹരിപ്പാട് ബെക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

ബെക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഒരാള്‍ക്കു പരിക്കേറ്റു. ബൈക്ക് യാത്രികന്‍ കണ്ടല്ലൂര്‍ തെക്ക് പുത്തന്‍കണ്ടത്തില്‍ കിഴക്കതില്‍ അന്‍സര്‍ ബാഷ യുടെ മകന്‍ ഫസലാ (21)ണ് മരിച്ചത്.
ആറാട്ടുപുഴ രാമഞ്ചേരി ഹരിലാലയത്തില്‍ ഹരിലാലിനാ (45) ണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നേകാലോടെ പുല്ലുകുളങ്ങര - ആറാട്ടുപുഴ പെരുമ്പളളി റോഡില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം നടന്നത്.
കിഴക്കു ഭാഗത്തേക്കു വരികയായിരുന്ന ഫസലിന്റെ ബൈക്കും എതിരേവന്ന ഹരിലാല്‍ ഓടിച്ചിരുന്ന സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. തലക്കു പിന്നില്‍ ഗുരുതരമായി പരിക്കേറ്റ ഫസലിനെ ഉടന്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറും ബൈക്കും ഏകദേശം പൂര്‍ണമായും തകര്‍ന്നു. വലതുകാലിന് സാരമായി പരിക്കേറ്റ ഹരിലാലിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha























