നിയമസഭ അടിച്ചു തകര്‍ത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ടു സഹിതം ഹാജരാക്കിയ ദൃശ്യങ്ങളടങ്ങിയ 20 ഡി വി ഡികളുടെ ക്ലോണ്‍ഡ് പകര്‍പ്പുകള്‍ പ്രതികള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവ്, റെക്കോര്‍ഡുകള്‍ ഒത്തു നോക്കുന്നതിലേക്കായി കേസ് ഫെബ്രുവരി 16 ന് മാറ്റി

നിയമ സഭയില്‍ മുന്‍ എം എല്‍ എ യും നിലവില്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടിയടക്കമുള്ള സി പി എം എം എല്‍ എ മാര്‍ സ്പീക്കറുടെ ഡയസും കംപ്യൂട്ടറും വിദേശ നിര്‍മ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ടു സഹിതം ഹാജരാക്കിയ കയ്യാങ്കളി ദൃശ്യങ്ങളടങ്ങിയ 20 ഡി വി ഡികളുടെ ക്ലോണ്‍ഡ് പകര്‍പ്പുകള്‍ പ്രതികള്‍ക്ക് നല്‍കാന്‍ തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കെ.വിദ്യാധരന്റേതാണുത്തരവ്. പ്രതികള്‍ക്ക് നല്‍കാനുള്ള ഡി വി ഡി പകര്‍പ്പുകള്‍ ഹാജരാക്കണമെന്ന ഉത്തരവ് പ്രകാരമാണ് ഡിവിഡി പ്പകര്‍പ്പുകള്‍ എഫ് എസ് എല്‍ അധികൃതര്‍ ഹാജരാക്കിയത്. റെക്കോര്‍ഡുകള്‍ ഒത്തു നോക്കുന്നതിലേക്കായി കേസ് ഫെബ്രുവരി 16 ന് മാറ്റി.
അതേ സമയം 2016-21 കാലയളവില്‍ സംസ്ഥാന മുന്‍ കാബിനറ്റ് വ്യവസായ മന്ത്രിയായിരുന്ന മൂന്നാം പ്രതി ഇ.പി.ജയരാജന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് 2 വര്‍ഷത്തേക്ക് പുതുക്കി നല്‍കാന്‍ കോടതി കണ്ണൂര്‍ പാസ്‌പോര്‍ട്ട് അധികൃതര്‍ക്ക് അനുമതി നല്‍കി. സി പി എം കേന്ദ്ര കമ്മിറ്റി അംഗമാകയാല്‍ പാര്‍ട്ടി തീരുമാനപ്രകാരം വിദേശ രാജ്യങ്ങള്‍ പോയി വരാനുള്ളതിനാല്‍ കോടതിയുടെ നിരാക്ഷേപ പത്രം വേണമെന്ന ഇ പി യുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
2021 ല്‍ മന്ത്രി സ്ഥാനക്കാലാവധി പൂര്‍ത്തിയായപ്പോള്‍ താന്‍ നയതന്ത്ര പാസ്‌പോര്‍ട്ട് പാസ്‌പോര്‍ട്ട് ഓഫീസില്‍ കെട്ടിവച്ചതായും ഹര്‍ജിയില്‍ ഇ പി ബോധിപ്പിച്ചു. മൂന്നാം പ്രതിയും മുന്‍ കായിക മന്ത്രിയും നിലവില്‍ എല്‍ ഡി എഫ് കണ്‍വീനറുമായ ഇ.പി.ജയരാജന് മേല്‍ കോടതി 2022 ഒക്ടോബറില്‍ കുറ്റം ചുമത്തിയിരുന്നു. പ്രതിക്കൂട്ടില്‍ നിന്ന പ്രതിയെ ' കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചാണ് കുറ്റം ചുമത്തിയത്. വായിച്ചു കേട്ട കുറ്റം ചെയ്തിട്ടുണ്ടോയെന്ന മന്ത്രി ശിവന്‍കുട്ടിയടക്കം 5 പ്രതികള്‍ക്ക് മേല്‍ കോടതി കഴിഞ്ഞ വിചാരണ ദിവസം കുറ്റം ചുമത്തിയിരുന്നു.
https://www.facebook.com/Malayalivartha























