Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

അച്ഛന് മാത്രം പ്രവേശനമുള്ള കിടപ്പ് മുറിയിൽ ഓട്ടിസം ബാധിതയായ മകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; പിതാവിനെ തിരഞ്ഞ് നടന്ന അയൽവാസികൾ കണ്ടത് വിറക് പുരയിൽ തൂങ്ങി മരിച്ച നിലയിൽ...

18 JANUARY 2023 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ

അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..

അയ്യർകുളങ്ങരയിൽ പിതാവിനെയും ഓട്ടിസം ബാധിതയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേടത്ത് ജോർജ് ജോസഫ് (74), മകൾ ജിൻസി (40) എന്നിവരാണു മരിച്ചത്. ജോർജിനെ വീടിനു സമീപത്തുള്ള വിറക് പുരയിൽ തൂങ്ങി മരിച്ച നിലയിലാണു കണ്ടെത്തിയത്. മകൾ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിലായിരുന്നു. മകളുടെ മരണത്തിൽ സംശയമുള്ളതിനാൽ ഫൊറൻസിക് സംഘമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധു ഇന്നലെ വൈകിട്ട് നാലോടെ ജോർജിനെ ഫോണിൽ വിളിച്ചിട്ട് എടുക്കാതെ വന്നതിനെ തുടർന്ന് ജോലി സ്ഥലത്തായിരുന്ന മൂത്ത മകൾ ലിൻസിയെ വിളിച്ച് വിവരമന്വേഷിച്ചു.

തുടർന്നു പരിസരവാസികളെ വിളിച്ച് തിരക്കി. ഇവർ വീട്ടിലെത്തിയപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ ജീവനക്കാരിയായ മറ്റൊരു മകൾ ലിൻസി ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനാൽ സമീപവാസികൾ വന്ന് നോക്കിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ഭിന്നശേഷിക്കാരി ആയതിനാൽ കട്ടിലിൽ കിടക്കുന്ന ജിൻസിയിൽ അസ്വാഭാവികത തോന്നാത്ത നാട്ടുകാർ ജോർജ് ജോസഫിനായി ഉള്ള തിരച്ചിൽ നടത്തുകയായിരുന്നു. പുരയിടത്തിലെ തൊഴുത്തിനോട് ചേർന്നുള്ള വിറക് പുരയിൽ തൂങ്ങിമരിച്ച നിലയിലാണ് ജോർജ് ജോസഫിനെ കണ്ടെത്തിയത്.

ഭിന്നശേഷിക്കാരിയായ ജിൻസി മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ചിരുന്നതായും പിതാവിനെ മാത്രമാണ് മുറിയിൽ പ്രവേശിപ്പിച്ചിരുന്നത് എന്നും നാട്ടുകാർ പറയുന്നുണ്ട്. മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജോർജ് ജോസഫ് ആത്മഹത്യ ചെയ്തതാണ് എന്ന സംശയം ഉയരുന്നുണ്ടെങ്കിലും പോസ്റ്റ്മോർട്ടം ഫലം വന്നതിനുശേഷം മാത്രമേ സ്ഥിരീകരിക്കാൻ ആവുമെന്നാണ് വൈക്കം പൊലീസ് അറിയിക്കുന്നത്.

ഏതാനും ദിവസമായി ജിന്‍സി പനിബാധിച്ചതിനെ തുടര്‍ന്ന് അവശനിലയിലായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് മാതാവ് ലീലാമ്മ മരിച്ചതിനെ തുടര്‍ന്ന് ജിന്‍സിയെ പരിചരിച്ചിരുന്നത് പിതാവായിരുന്നു. ജിന്‍സിയുടെ സഹോദരി ലിന്‍സി വൈക്കം ഇന്‍ഡോ-അമേരിക്കന്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്. ലിന്‍സിയും ഭര്‍ത്താവും പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് ഇപ്പോള്‍ പുണെയിലാണ്.

ഉച്ചകഴിഞ്ഞ് ലിന്‍സി വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍വക്കത്ത് വിളിച്ചു പറയുകയായിരുന്നു. അയല്‍ക്കാരിയായ സുധേവി വീട്ടിലെത്തി നോക്കിയപ്പോഴാണ് ജോര്‍ജ് ജോസഫിനെ വിറകുപുരയില്‍ തൂങ്ങി മരിച്ച നിലയിലും ജിന്‍സിയെ കിടപ്പുമുറിയിലും മരിച്ചനിലയില്‍ കണ്ടെത്തിയത്.

സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മകളുടെ കുട്ടികൾ വീട്ടിലെത്തിയപ്പോൾ ജോർജ്ജിനെ കണ്ടിരുന്നതായി പറയുന്നുണ്ട്. പിന്നീട് കുട്ടികൾ വീടിന്റെ മുകള്‍നിലയില്‍ ഉറങ്ങുകയായിരുന്നു. വൈക്കം എസിപി നകുല്‍രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് അധികൃതരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്ന് പോലീസ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (9 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (22 minutes ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (1 hour ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (1 hour ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (1 hour ago)

ചടങ്ങിന് മൊസാദ് എത്തും..  (1 hour ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (1 hour ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (1 hour ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (1 hour ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (2 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (2 hours ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (3 hours ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (3 hours ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends