കോഴിക്കോട് ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന് ദാരുണാന്ത്യം

ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന് ദാരുണാന്ത്യം. പൊക്കുന്ന് കളത്തിങ്കല്‍ സുന്ദരന്‍ (54) ആണ് മരിച്ചത്. കഴിഞ്ഞ 12ന് ഉച്ചയ്ക്ക് പൊക്കുന്നിലുണ്ടായ അപകടത്തിലാണ് സുന്ദരന് ഗുരുതരമായി പരിക്കേറ്റത്.
കോന്തനാരി ശ്രീകൃഷ്ണാശ്രമത്തിന് സമീപത്ത് നടന്നുപോകുമ്പോഴാണ് ബുള്ളറ്റ് ബൈക്ക് ഇടിച്ചത്. അഞ്ച് ദിവസമായി മെഡിക്കല്‍കോളെജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ മരിച്ചു.
സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം അഞ്ചിന് മാങ്കാവ് ശ്മശാനത്തില്‍. പൊക്കുന്നില്‍ കയറ്റിയിറക്ക് തൊഴിലാളിയായിരുന്നു.
"
https://www.facebook.com/Malayalivartha























