പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഇന്നും റെയ്ഡ് നടത്തും; കൊല്ലം ചാത്തനാംകുളത്തെ പിഎഫ്ഐ പ്രവർത്തകന്റെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത്

പോപ്പുലർ ഫ്രണ്ട് ഇടങ്ങളിൽ എൻഐഎ റെയ്ഡ് വ്യാപിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഇന്നും റെയ്ഡ് നടത്തും . കൊല്ലം ചാത്തനാംകുളത്തെ പിഎഫ്ഐ പ്രവർത്തകന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. പിഎഫ്ഐ പ്രവർത്തകനായിരുന്ന നിസാറുദ്ദീന്റെ വീട്ടിലായിരുന്നു പരിശോധന നടത്തിയത്. ഡയറിയും തിരിച്ചറിയൽ രേഖകളും എൻഐഎ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിന് പിന്നാലെ ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. പോപ്പുലർ ഫ്രണ്ടിൻ്റെ പരിപാടിയിൽ ഇയാൾ പങ്കെടുക്കുകയും ചെയ്തിരുന്നു . വിവിധ യാത്രയുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു . ചവറ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന നടത്തിയത്. .
ചവറ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന നടത്തിയത് .റെയ്ഡിന് ശേഷം സംഘം കൊച്ചിയിലേക്ക് മടങ്ങിയിരുന്നു .എറണാകുളത്ത് എൻഐഎ റെയ്ഡിൽ ആയുധം കണ്ടെത്തിയതിനെ തുടർന്നു കസ്റ്റഡിയിൽ എടുത്ത മുഹമ്മദ് മുബാറക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 20 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. എടവനക്കാട് നിന്നാണ് മുബാറക്കിനെ പിടികൂടിയത്. പോപ്പുലർ ഫ്രണ്ടിന്റെ ആദ്യകാല പ്രവർത്തകനാണ് മുബാറക്കെന്നാണ് നാട്ടുകാർ പറയുന്നത്.
പോപ്പുലർ ഫ്രണ്ട് എൻഐഎ റെയ്ഡ്; നിരോധിച്ച ശേഷവും സജീവമെന്ന് സംശയം നിയമബിരുദധാരിയായ മുബാറക്ക്, ഹൈക്കോടതിയിലാണു പ്രാക്ടിസ് ചെയ്തിരുന്നത്. സംഘടനയുമായി ബന്ധപ്പെട്ട ചില കേസുകൾ കൈകാര്യം ചെയ്തിരുന്നു. ഭാര്യയും അഭിഭാഷകയാണ്. നാട്ടിൽ കരാട്ടെ, കുങ്ഫു പരിശീലനം നൽകുന്നുണ്ടായിരുന്നു. അടുത്തിടെ മറ്റൊരാളുമായി ചേർന്ന് ഓർഗാനിക് വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന ഒരു യൂണിറ്റ് തുടങ്ങി.
https://www.facebook.com/Malayalivartha























