കോഴിക്കോട് ബസിനുള്ളിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം : ഒളിവിലയിരുന്ന 49 കാരൻ അറസ്റ്റിൽ

കോഴിക്കോട് ബസിനുള്ളിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ. സംഭവത്തിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്യ്തു. ബാലുശ്ശേരി എരമംഗലം ഓർക്കാട്ടുമീത്തൽ ബാബു എന്ന മധുവിനെ(49) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കൊടുവള്ളി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
മാത്രമല്ല വിദ്യാർത്ഥിനി സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം നടന്നത്. തുടർന്ന് വിദ്യാർത്ഥിനിയുടെ പരാതിയിൽ താമരശ്ശേരി ഡി.വൈ.എസ്.പി. ടി.കെ. അഷ്റഫിന്‍റെ നിർദ്ദേശത്തിൽ പൊലീസ് പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ എളേറ്റിൽ വട്ടോളിയിൽ ടയർ കട നടത്തുകയായിരുന്ന പ്രതി ബാബു ഒളിവില്‍ പോവുകയായിരുന്നു.
പിന്നീട് നടത്തിയ പരിശോധനയിൽ ഇയാളെ മഞ്ചേരിയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. കേസിൽ കൊടുവള്ളി ഇൻസ്പെക്ടർ പി ചന്ദ്രമോഹന്റെ നേതൃത്വത്തിൽ എസ് ഐമാരായ അനൂപ് അരീക്കര, എസ് ആർ രശ്മി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഇ പി അബ്ദുൽ റഹീം, സിപിഒ-മാരായ ജിനീഷ്, ഷെഫീഖ് നീലിയാനിക്കൽ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha























