കോഴിക്കോട് വീടിനുള്ളില്‍ മധ്യവയസ്‌കന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടു; വീടിന് സമീപമുള്ള സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ; അയല്‍വാസികളുടെ മരണത്തിൽ ഞെട്ടി നാട്ടുകാർ ; പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് വീടിനുള്ളില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട നിലയില്‍. മൃതദേഹം കഴുത്തറുത്ത നിലയിലാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. കോഴിക്കോട് കായക്കൊടിയിലാണ് സംഭവം. സംഭവത്തിൽ ഈന്തുള്ളതറയില്‍ വണ്ണാന്റെപറമ്പത്ത് ബാബുവിന്റെ (50) മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്.
അതേസമയം ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാർ കണ്ടത്. വീടിനുള്ളിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഇതേസമയം തന്നെ, കായക്കൊടിയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടതിന് പരിസരത്ത് അയൽവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. മാത്രമല്ല ബാബുവിന്‍റെ അയൽവാസി രാജീവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. നിലവിൽ ബാബു കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിന് പിന്നാലെയാണ് രാജീവന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുള്ളതായി പറയുന്നു.
https://www.facebook.com/Malayalivartha


























