ആശുപത്രിയിൽ എത്തിക്കുമ്പോൾ തലയ്ക്ക് പിന്നിൽ മുറിവ് കണ്ടു; വനിതാ സുഹൃത്തിന്റെ വീട്ടിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചതിൽ ദുരൂഹത; പരാതിയുമായി ബന്ധുക്കൾ; അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയത്ത് വനിതാ സുഹൃത്തിന്റെ വീട്ടിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചതിൽ ദുരൂഹത. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളാണ് രംഗത്ത് എത്തിയത്. സംഭവത്തിൽ വയല കാഞ്ഞിരത്തിങ്കൽ വീട്ടിൽ കെ എസ് അരവിന്ദാണ് മരിച്ചത്.
അതേസമയം മരണത്തിൽ ദുരൂഹത ആരോപിച്ച് അരവിന്ദിന്റെ ബന്ധു അരുൺ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി. ഈമാസം ഒമ്പതിനാണ് കേസിനാസ്പദമായുടെ സംഭവം നടന്നത്. തുടർന്ന് അരവിന്ദിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11ഓടെ മരണം സംഭവിക്കുകയായിരുന്നു.
എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോൾ അരവിന്ദിന്റെ തലയ്ക്കുപിന്നിൽ മുറിവ് ഉണ്ടായിരുന്നതായി പരാതിയിൽ ബന്ധുക്കൾ വ്യക്തമാക്കുന്നു. ഇതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























