ഭരണഘടന അട്ടിമറിക്കാന്‍ പല തലത്തിലും ശ്രമങ്ങള്‍ നടക്കുന്നു; ഭരണഘടനയുടെ കാവലാളായി നാം മാറണം: മന്ത്രി സജി ചെറിയാന്‍

റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനയെ കുറിച്ച് വാചാലനായി മന്ത്രി സജി ചെറിയാന്‍. ആലപ്പുഴയില്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭരണഘടന സംരക്ഷിച്ചു നിര്‍ത്തേണ്ട ബാധ്യത നമുക്കെല്ലാമുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നിലവിൽ ഭരണഘടന അട്ടിമറിക്കാന്‍ പല തലത്തിലും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, ഈ സാഹചര്യത്തില്‍ ഭരണഘടനയുടെ കാവലാളായി നാം മാറണമെന്നും മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടു.
അതേസമയം എന്തൊക്കെ പോരായ്മകള്‍ ഏതൊക്കെ തലത്തില്‍ ഉണ്ടായാലും ജനാധിപത്യം ആത്യന്തികമായി ധ്വംസിക്കപ്പെടരുത് എന്ന കാര്യത്തില്‍ നമ്മുടെ ഭരണഘടനാ ശില്‍പ്പികള്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നെന്നും, ആ നിഷ്‌കര്‍ഷ ഭരണഘടനയില്‍ പ്രതിഫലിക്കുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇപ്പോൾ ആ ഭരണഘടന അട്ടിമറിക്കാനുള്ള സാഹചര്യങ്ങള്‍ നടക്കുകയാണെന്നും,പരമാധികാര, സോഷ്യലിസ്റ്റ്, മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി നിലയുറപ്പിക്കാമെന്ന് ഈ ദിനത്തില്‍ പ്രതിജ്ഞ ചെയ്യാമെന്ന് പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha


























