ശബരിമലയിൽ ചരിത്രം പിറന്നു; ഭക്തരൊരുക്കിയ അപാര ട്വിസ്റ്റ്; മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്തെ വരുമാനം 351 കോടി രൂപ

മണ്ഡല കാലം കഴിഞ്ഞിട്ടും ശബരിമല ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. വരുമാനത്തിന്റെ കാര്യത്തിൽ വലിയ ഒരു ചരിത്രം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് തന്നെ നമുക്ക് പറയേണ്ടി വരും. ഈ പ്രാവശ്യത്തെ മണ്ഡല കാല വരുമാനം പുറത്ത് വന്നിരിക്കുകയാണ്. ഇത് വരെ എണ്ണി തീർത്ത വരുമാനത്തിന്റെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്തെ വരുമാനം 351 കോടി രൂപയാണ്.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമായി മാറിയിരിക്കുകയാണ് ഇത്. അരക്കോടിയിലേറെ തീർത്ഥാടകരായിരുന്നു ശബരിമലയിലേക്ക് ഒഴുകിയെത്തിയത്. 269കോടിയാണ് കൊവിഡിന് തൊട്ടു മുമ്പുള്ള തീർത്ഥാടനത്തിൽ കിട്ടിയത്. ഇത് വരെയുള്ള ഏറ്റവും ഉയർന്ന വരുമാനമായിരുന്നു ഇത്. അതിനേക്കാൾ 82കോടി വർദ്ധിച്ചിരിക്കുകയാണ്. കാണിക്കയായി കിട്ടിയ നാണയത്തിന്റെ നാലിലൊന്നു മാത്രമാണ് എണ്ണാൻ സാധിച്ചത് എന്ന വിവരം കഴിഞ്ഞ ദിവസം നാം അറിഞ്ഞതാണ്.
20 കോടിയോളം രൂപയുടെ നാണയം കിട്ടിയെന്നാണ് നിഗമനം . എണ്ണൽ പൂർത്തിയാകുമ്പോൾ തുക വീണ്ടും ഉയരുമെന്നാണ് കണക്ക് കൂട്ടൽ. കൊവിഡിന്റെ ആദ്യവർഷത്തിൽ 21 കോടിയായി വരുമാനം കുറഞ്ഞു. കഴിഞ്ഞവർഷം നിയന്ത്രണങ്ങളിൽ ഇളവ് നൽകി. ഇതോടെ കിട്ടിയത് 151 കോടിയാണ്. വരുമാനത്തിന്റെ40 ശതമാനവും ചെലവിനായി മാറ്റിവയ്‌ക്കേണ്ടി വരുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എസ്. അനന്തഗോപൻ വ്യക്തമാക്കി. നാണയങ്ങൾ 5 മുതൽ വീണ്ടും എണ്ണിത്തുടങ്ങും നാണയം എണ്ണുന്നവർ 70 ദിവസം തുടർച്ചയായി ജോലി ചെയ്തതിനാൽ വിശ്രമം നൽകാൻ തീരുമാനിച്ചു. തുടർച്ചയായി ജോലി ചെയ്യുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന പരാതി ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























