റിപ്പബ്ലിക് ദിന വിരുന്നായ അറ്റ് ഹോമില്‍ പങ്കെടുക്കാതെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.... വിരുന്നില്‍ മുഖ്യമന്ത്രി രാജ്ഭവനിലെത്തി പങ്കെടുത്തു

റിപ്പബ്ലിക് ദിന വിരുന്നായ അറ്റ് ഹോമില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പങ്കെടുത്തില്ല. മുമ്പ് മന്ത്രിക്ക് മേലുള്ള പ്രീതി ഗവര്‍ണര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ബജറ്റ് ഒരുക്കങ്ങളുടെ തിരക്കിലായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് ധനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.
എന്നാല്‍ റിപ്പബ്ലിക് ദിന വിരുന്നില്‍ മുഖ്യമന്ത്രി രാജ്ഭവനിലെത്തി പങ്കെടുത്തു. സ്പീക്കര്‍ എ എന്‍ ഷംസീര്‍, ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ എന്നിവരും പങ്കെടുത്തു. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്കായി വിവിധ ജില്ലകളിലായതിനാല്‍ മറ്റു മന്ത്രിമാരും പങ്കെടുത്തില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഗവര്‍ണര്‍ അസാധാരണ നടപടിയുമായി രംഗത്തെത്തിയത്.
ധനമന്ത്രിയെ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തെഴുതുകയായിരുന്നു. നിയമന അധികാരി എന്നനിലയില്‍ പ്രീതി നഷ്ടപ്പെട്ടതിനാല്‍ മന്ത്രിയെ പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. ഗവര്‍ണറുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും തുടര്‍ നടപടി ആവശ്യമില്ലെന്നുമായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി.
"
https://www.facebook.com/Malayalivartha


























