ഇരട്ടമരണത്തില്‍ നടുങ്ങി നാട്..... അയല്‍വാസികളില്‍ ഒരാള്‍ കഴുത്തറുത്ത നിലയിലും,മറ്റൊരാള്‍ തൂങ്ങി മരിച്ച നിലയിലും.... മരണത്തിന്റെ കാരണം തേടി പോലീസും നാട്ടുകാരും.

കോഴിക്കോട് കായക്കൊടിക്ക് സമീപമുള്ള വണ്ണാത്തിപ്പൊയില്‍ എന്ന ഗ്രാമത്തില്‍ നടന്ന ഇരട്ട മരണത്തിന്റെ വാര്‍ത്ത കേട്ട് ഞെട്ടി നില്‍ക്കുകയാണ് ഗ്രാമവാസികള്‍. അയല്‍വാസികളെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വണ്ണാന്റെപറമ്പത്ത് ബാബുവിനെ കഴുത്തറത്ത നിലയിലും അയല്‍വാസി രാജീവനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉള്ളതായോ മറ്റെന്തെങ്കിലും തര്‍ക്കങ്ങള്‍ ഉള്ളതായോ നാട്ടുകാര്‍ക്ക് അറിയില്ല.
ഹോട്ടല്‍ തൊഴിലാളിയായ ബാബുവിന്റെ മൃതദേഹമാണ് ആദ്യം വീട്ടില്‍ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലും വയര്‍ കീറിയ നിലയിലുമായിരുന്നു മൃതദേഹം. ഹോട്ടല്‍ തൊഴിലാളിയായ ബാബു പുലര്‍ച്ചെ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. ഭാര്യ റിപ്പബ്ലിക് ദിന പരിപാടികള്‍ക്കായി പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുളളില്‍ മൃതദേഹം കണ്ടത്.
തൊട്ടില്‍ പാലം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുന്നതിനിടെയാണ് അയല്‍വാസി രാജീവനെ വീട്ടിലെ വിറകുപുരയില്‍ തൂങ്ങിമരിച്ച നിലില്‍ കണ്ടെത്തിയത്. ബാബുവിനെ കൊലപ്പെടുത്തിയ ശേഷം രാജീവന്‍ ജീവനൊടുക്കിയതാകാമെന്നാണ് നിഗമനമെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. രാജീവന്‍ ഓട്ടോറിക്ഷാ തൊഴിലാളിയാണ്.
"
https://www.facebook.com/Malayalivartha


























