നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത് ഇത് അഞ്ചാം തവണ, പ്രഖ്യാപനത്തിന് മുൻപേ ആ നിർണായക സൂചനകൾ നൽകി ധനമന്ത്രി, ലോകാസഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന സമ്പൂര്‍ണ്ണ ബജറ്റില്‍ ഉറ്റുനോക്കി രാജ്യം...!

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ആണ് ധനമന്ത്രി നിര്‍മല സീതരാമന്‍ അവതരിപ്പിക്കുന്നത്. ഇത് അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. ലോകത്തിലെ പ്രധാന വികസിത സമ്പദ്‌വ്യവസ്ഥകൾ മാന്ദ്യം മൂലം തളർന്നുപോകുന്ന സമയത്താണ് 2023-ലെ ഇന്ത്യൻ ബജറ്റ് അവതരിപ്പിക്കുന്നത്. അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റായിരിക്കും ഇത്.
കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം കരകയറി എന്നാണ് സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയത്. നികുതി പരിഷ്‌കാരം ഉള്‍പ്പടെ നിരവധി ആശ്വാസ നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായേക്കും.
ലോകാസഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന സമ്പൂര്‍ണ്ണ ബജറ്റില്‍ ഉറ്റുനോക്കുകയാണ് രാജ്യം. ബജറ്റ് ജനകീയമാകുമെന്നും സാമ്പത്തിക മേഖലയെകുറിച്ചു നല്ല വാക്കുകളാണ് കേള്‍ക്കുന്നതെന്നും കഴിഞ്ഞ ദിവസം പ്രധാന മന്ത്രി പറഞ്ഞിരുന്നു. മധ്യ വർഗ്ഗത്തിന് കൂടുതൽ മുൻതൂക്കം നൽകിയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് ധനമന്ത്രി ഇതിനോടകം തന്നെ സൂചനകൾ നൽകിയിരുന്നു.
https://www.facebook.com/Malayalivartha



























