Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പിണറായിയെയും കാനത്തെയും മൊഴി ചൊല്ലാൻ സി.പി.ഐയിലെ ഒരു വിഭാഗം നേതാക്കൾ, സി.പി.ഐയും കോൺഗ്രസും തമ്മിൽ രഹസ്യധാരണക്കുള്ള നീക്കങ്ങൾക്ക് തുടക്കം, കരുക്കൾ നീക്കി ഡി.രാജ, യു ഡി എഫിൽ ചേക്കേറാൻ നീക്കം

01 FEBRUARY 2023 11:13 AM IST
മലയാളി വാര്‍ത്ത

പിണറായിയെയും കാനത്തെയും മൊഴി ചൊല്ലാൻ സി പി ഐ യിലെ ഒരു വിഭാഗം നേതാക്കൾ തീരുമാനിച്ചു. മുൻ മന്ത്രി ഇ ചന്ദ്രശേഖരനെ മർദ്ദിച്ച കേസ് ബി ജെ പിയുമായി ഒത്തുചേർന്ന് സി പി എം ഒതുക്കിയതിലുള്ള വിരോധമാണ് ഒരു വിഭാഗം നേതാക്കളെ പിണറായിക്കും കാനത്തിനും എതിരാക്കിയത്. ഇതിനിടയിൽ സി പി ഐ യും കോൺഗ്രസും തമ്മിൽ രഹസ്യധാരണക്കുള്ള നീക്കങ്ങൾക്ക് തുടക്കമായി.

ഭാരത് ജോഡോ യാത്രക്ക് കാശ്മീരിലെത്തിയ സി പി ഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ നേതൃത്വത്തിലാണ് സി പി ഐ ചർച്ചകൾക്ക് തുടക്കമിട്ടത്. കേരളത്തിലെ സി പി എമ്മുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് അപൂർവങ്ങളിൽ അപൂർവമായ ചർച്ചകൾക്കുള്ള കാരണമെന്ന് മനസിലാക്കുന്നു.ഇത്തരം ചർച്ചകളിൽ നിന്നും കാനം രാജേന്ദ്രൻ ക്ലീൻ ഔട്ടായിരിക്കുകയാണ്.

അതായത് രണ്ടാം പിണറായി സർക്കാരിന് ശേഷം വലതു മുന്നണി അധികാരത്തിലെത്തിയാൽ സി പി ഐ അതിൽ ഘടകകക്ഷിയായിരിക്കും. ഇത്രയും കാലം കാനത്തിനൊപ്പം നിന്ന സി പി ഐ ക്കാരെല്ലാം കാനത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.സി പി എം നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ തുടരരുതെന്നാണ് ഭൂരിപക്ഷം സിപിഐ നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം. കാനത്തിൻെറ എതിർ പക്ഷത്താണ് ദേശീയ ജനറൽ സെക്രട്ടറിയായ ഡി.രാജയുള്ളത്.

കാനത്തെ ഇല്ലാതാക്കാനുള്ള സംസ്ഥാന നേതാക്കളുടെ നീക്കത്തിന് രാജയുടെ പൂർണ പിന്തുണയുണ്ട്.മുൻ മന്ത്രി ഇ.ചന്ദ്രശേഖരനെ ബിജെപിക്കാർ ആക്രമിച്ച കേസിൽ കൂറുമാറിയ സിപിഎം പ്രവർത്തകരാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. സി പി എം പ്രവർത്തകരെ വിമർശിച്ച സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം പ്രകാശ് ബാബുവിനെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പിന്തുണക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമുണ്ട്. 

താൻ കുറച്ചുകൂടി ഉത്തരവാദിത്തമുള്ള നേതാവാണ് എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. കേസിൽ സംഭവിച്ചതെന്തെന്നു പാർട്ടിയും മുന്നണിയും പരിശോധിക്കുമെന്നും കാനം പറഞ്ഞു.കൂറുമാറിയ സിപിഎം പ്രവർത്തകരെ പ്രകാശ് ബാബു രൂക്ഷമായി വിമർശിച്ചിരുന്നു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ഇ.ചന്ദ്രശേഖരനെ ബിജെപിക്കാർ ആക്രമിച്ച കേസിലെ കൂറുമാറ്റത്തിൽ സിപിഎം കാസർകോട് ജില്ലാ കമ്മിറ്റിക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.

ബിജെപിക്കാരെ എങ്ങനെയും രക്ഷിക്കണമെന്നായിരുന്നോ നിലപാട്? സിപിഎം നിലപാട് അപലപനീയവും പരിഹാസ്യവുമാണ്. സിപിഎം സംസ്ഥാന നേതൃത്വം വിഷയം ഗൗരവത്തിലെടുക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

2016 ൽ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഈ.ചന്ദ്രശേഖരൻ കൈയിൽ ബാൻഡേജിട്ട് ബഹു.ഗവർണ്ണറോടും ബഹു.മുഖൃമന്ത്രിയോടുമൊപ്പം നില്ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ.ചിത്രം എല്ലാവരുടെയും മനസ്സിൽ തെളിയുന്നുണ്ടാവും.നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബിജെപി, ആർഎസ്എസ് പ്രവർത്തകർ കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സിപിഎം നേതാവിനും പരുക്ക് പറ്റിയിരുന്നു.

പൊലീസ് കേസെടുത്തു. ചാർജ്ജ് കൊടുത്തു. ആക്രമണം നടത്തിയ 12 ബിജെപി, ആർഎസ്എസ്.പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോൾ ചന്ദ്രശേഖരനോടൊപ്പം പരിക്ക് പറ്റിയ സിപിഎം നേതാവ് ഉൾപ്പടെയുള്ള എല്ലാ സിപിഎം പ്രവർത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ്, കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്. സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകളുമില്ലാതായി. കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു.

സിപിഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രശേഖരനു വേണ്ടി സതൃസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആർഎസ്എസ്, ബിജെപി പ്രവർത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സിപിഎം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്. പരിഹാസ്യമാണ്. സിപിഎം സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നം കാണുമെന്ന് ഞാൻ കരുതുന്നു.എന്നാൽ സി പി എം ഇതിനെ പുച്ഛിച്ച് തള്ളുകയാണ് ചെയ്തത്.

മുമ്പ് കെ.ഇ.ഇസ്മായിൽ വിഭാഗക്കാരനായിരുന്നു പ്രകാശ് ബാബു. സംസ്ഥാന സമ്മേളനത്തിന് രണ്ടാഴ്ചമാത്രം ബാക്കിനിൽക്കെയാണ് സി.പി.ഐയിൽ ചേരിമാറ്റമുണ്ടായത്. ഓദ്യോഗിക പക്ഷത്തിനെതിരെ ജില്ലാ സമ്മേളനങ്ങളിൽ നീക്കം നടത്തിയിരുന്ന കെ.ഇ ഇസ്മയിൽ പക്ഷത്ത് വിള്ളൽ വീഴ്ത്തിയാണ് , അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു കാനത്തിനൊപ്പമെത്തിയത്.

പ്രായപരിധി നിർബന്ധമാക്കുന്നതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് കാനത്തിന് വേണ്ടി സംസ്ഥാന കൗൺസിലിൽ മറുപടി പറഞ്ഞാണ് പ്രകാശ്ബാബുവിന്റെ ചേരിമാറ്റം നടത്തിയത്.. മലപ്പുറം, വയനാട് ജില്ലാ സമ്മേളനങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇത്.

സംസ്ഥാന സമ്മേളനത്തിനുള്ള രാഷ്ട്രീയ റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും തയാറാക്കാൻ ചേർന്ന സംസ്ഥാന കൗൺസിലിലാണ് പ്രകാശ് ബാബു കാനം പക്ഷത്തേക്ക് എത്തിയത്. സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ച് കോട്ടയം ജില്ലാ സെക്രട്ടറി വി.ബി ബിനുവാണ് പ്രായപരിധി നിശ്ചയിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന വിമർശനം സംസ്ഥാന കൗൺസിലിൽ ഉയർത്തിയത്.

പ്രായപരിധി കർശനമാക്കുന്നത് കാനത്തിൻറെ താല്പര്യമെന്ന ലക്ഷ്യം വച്ചായിരുന്നു വിമർശനം. വിമർശനത്തിന് മറുപടി പറയേണ്ട കാനം രാജേന്ദ്രൻ മൗനം പാലിച്ചു. എന്നാൽ ഇസ്മയിൽ വിഭാഗത്തെ ഞെട്ടിച്ചാണ് കാനത്തെ പിന്തുണച്ച് പ്രകാശ്ബാബു കാനത്തിന് വേണ്ടി മറുപടി പറഞ്ഞത്. പ്രായപരിധി കർശനമായി നടപ്പാക്കുമെന്നും അത് ഭരണഘടന വിരുദ്ധമല്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇസ്മയിൽ പക്ഷം പ്രകാശ് ബാബുവിനെ മത്സരിപ്പിക്കുമോ എന്നുള്ള ചർച്ചകൾ പാർട്ടിക്കുള്ളിൽ സജീവമായിരിക്കെയാണ് എതിർചേരിയെ പിളർത്തി പ്രകാശ് ബാബു കാനത്തിനൊപ്പം ചേർന്നത്. ഇതോടെയാണ് കാനത്തിന് സെക്രട്ടറി സ്ഥാനത്തേക്ക് വെല്ലുവിളിയില്ലാതായത്..

12 ജില്ലാ സമ്മേളനങ്ങൾ പൂർത്തിയപ്പോൾ ബഹുഭൂരിപക്ഷം ജില്ലകളിലും കാനം രാജേന്ദ്രൻ സ്വാധീനം ഉറപ്പിച്ചത് ഇസ്മയിൽ പക്ഷത്ത് വിള്ളലിന് കാരണമായി. കൊല്ലം ജില്ലയിൽ ഇസ്മയിലിനും പ്രകാശ്ബാബുവിനും ഒപ്പം നിന്ന പി.എസ് സുപാലിനെ സ്വന്തം ക്യാമ്പിലെത്തിച്ച് സെക്രട്ടറിയാക്കിയാണ് എതിർചേരിയിൽ വിള്ളലിന് കാനം നീക്കം തുടങ്ങിയത്. ശക്തികേന്ദ്രമായ കോട്ടയത്തും ഇടുക്കിയിലും ഔദ്യോഗിക പക്ഷത്തെ തോൽപ്പിച്ചെങ്കിലും സംസ്ഥാന സമ്മേളനത്തിൽ ഏറ്റുമുട്ടാൻ ഇസ്മയിൽ പക്ഷത്തിന് ഏറ്റുമുട്ടാൻ പ്രാപ്തി കുറഞ്ഞു.ഇത് തന്നെയാണ് കാനത്തിൻ്റെ അഹങ്കാരത്തിനുള്ള കാരണം.

കാനം പിണറായിയുടെ അടിമയായെങ്കിലും സി പി ഐ ക്കാർക്ക് അദ്ദേഹത്തെ തൊടാൻ ഇത്രയും കാലം ഭയമായിരുന്നു. പിണറായിയുടെ അപ്രമാദിത്തം തന്നെയായിരുന്നു കാരണം.പിണറായി കാനത്തിൻ്റെ അഴിമതികൾ കണ്ടെത്തിയെന്നും ഇക്കാര്യം പറഞ്ഞ് കാനത്തെ പിണറായി ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും സി പി ഐ കാർക്കിടയിൽ അഭിപ്രായമുണ്ട്. സി പി ഐ എക്കാലത്തും അഴിമതിക്കെതിരെയാണ് നീങ്ങുന്നത്. എന്നാൽ കാനം വന്നതോടെ സി പി ഐ നേതാക്കളും അഴിമതിക്കാരായെന്ന് സി പി ഐ സമ്മേളനങ്ങളിൽ അഭിപ്രായമുയർന്നു.

മുട്ടിൽ മരം മുറിയിൽ കാനം രാജേന്ദ്രൻ ആരോപണ വിധേയനായിരുന്നു. അന്നത്തെ വനം മന്ത്രി രാജുവിൻ്റെ ഒത്താശയോടെ മരം മുറി നടന്നു എന്നായിരുന്നു ആരോപണം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടികൾക്ക് പണം കണ്ടെത്താൻ വേണ്ടിയാണ് മുട്ടിൽ മരംമുറി സംഘടിപ്പിച്ചത്. ആഭ്യന്തര വകുപ്പിൻ്റെ ഒത്താശയില്ലാതെ മരം കടത്താൻ കഴിയില്ലെന്ന് എല്ലാവർക്കുമറിയാം.

ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തെ വനം മന്ത്രി അറിയാതെ മരംമുറി നടക്കില്ല. കോവിഡ് വ്യാപന കാലത്താണ് കോടിക്കണക്കിന് രുപയുടെ തടിയുമായി ലോറി എറണാകുളത്തെത്തിയത്. മരംമുറി വിവാദമായപ്പോൾ തന്നെ അന്നത്തെ റവന്യുമന്ത്രി കെ.ചന്ദ്രശേഖരൻ കുറ്റമേറ്റു. പാർട്ടിയുടെ സമ്മർദ്ദം കാരണമാണ് പൊതുവേ അഴിമതിക്കാരനല്ലാത്ത ചന്ദ്രശേഖരൻ കുറ്റമേറ്റത്. നിയമവകുപ്പിൻ്റെ അറിവു പോലുമില്ലാതെയാണ് 2400 മരങ്ങൾ മുറിച്ചത്.

കാനം രാജേന്ദ്രൻ്റെ കൂടി അറിവോടെയാണ് മുട്ടിൽ മരംമുറി നടന്നതെന്നത് സി പി എമ്മുകാർ പോലും സമ്മതിക്കുന്നുണ്ട്. കാലങ്ങളായി വനം വകുപ്പ് ഭരിക്കുന്നത് സി പി ഐയാണ്: എന്നാൽ രണ്ടാം പിണറായി മന്ത്രിസഭയിൽ ഒരു തർക്കവുമില്ലാതെയാണ് സി പി ഐ, വനം വകുപ്പ് എൻ.സി.പിക്ക് വിട്ടുകൊടുത്തത്. ഇത് അഴിമതിയിൽ നിന്നും രക്ഷപ്പെടാനുള്ള നീക്കമായിരുന്നു. മുട്ടിൽ മരംമുറിയെ കാനം നേരിട്ടെത്തിയാണ് ന്യായീകരിച്ചത്.

സി പി ഐ യുടെ വകുപ്പുകളായ വനം, റവന്യു വകുപ്പുകളെ ഉപയോഗിച്ചാണ് മുട്ടിൽ മരം മുറിയിൽ പിണറായി കളിച്ചത്.കർഷകർക്ക് വേണ്ടിയാണ് തങ്ങൾ മരം മുറിച്ചതെന്ന സി പി ഐ യുടെ ന്യായം ആദ്യഘട്ടത്തിൽ തന്നെ തകർന്നു. മുട്ടിൽ മരം മുറിയിൽ പിണറായി സി പി ഐ യെ തീർത്തും അപകടത്തിലാക്കുകയായിരുന്നു.ഇത് പിണറായിയുടെ ബ്ലാക്ക് മെയിൽ തന്ത്രമായിരുന്നു. മുട്ടിൽ വന്നതോടെയാണ് കാനം മുട്ടിലിഴയാൻ തുടങ്ങിയത്.

വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ സാജനെ സസ്പെൻറ് ചെയ്തത് പോലും പാടുപെട്ടാണ്. മുട്ടിൽ മരംമുറിക്കേസിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകിയത് എ കെ ശശീന്ദ്രൻ മന്ത്രിയായ വനം വകുപ്പാണ്. ചീഫ് സെക്രട്ടറിക്കാണ് ശുപാർശ കൈമാറിയത്. അന്വേഷണം വഴി തെറ്റിക്കാൻ സാജൻ ശ്രമിച്ചതായും മുറിച്ച മരങ്ങൾ പിടിച്ചെടുത്ത ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കുടുക്കാൻ സാജൻ ശ്രമിച്ചതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

ഏതായാലും കാനത്തിൻ്റെ അന്തസ് നാൾക്കുനാൾ ചെല്ലും തോറും ഇടിഞ്ഞു വീഴുകയാണ്. ദേശീയ നേത്യത്വം കൂടി കാനത്തിന് എതിരായതാണ് അദ്ദേഹത്തിന് വിനയായി മാറിയത്.സംസ്ഥാനത്ത് കാനം വിഭാഗം നേതാക്കളുടെ എണ്ണവും കുറഞ്ഞു വരികയാണ്. കാനത്തിന് ഒപ്പം നിന്ന നേതാക്കളിൽ പലരും കാനത്തിൽ നിന്ന് അകന്നുപോകുന്നുണ്ട്. ഇക്കാര്യം കാനത്തിന്റെ അറിയാമെങ്കിലും അദ്ദേഹം നിസഹായനാണ്. കാനം ഏതറ്റം വരെ പോകുമെന്ന് പിണറായിക്ക് നന്നായറിയാം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (5 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (5 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (6 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (6 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (6 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (7 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (8 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (8 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (8 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (8 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (9 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (9 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (9 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (9 hours ago)

Malayali Vartha Recommends