യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ തെറ്റ്; റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; കേരള സർവകലാശാലാ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിനോടാണ് റിപ്പോർട്ട് തേടിയത്

യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ വാഴക്കുല എന്ന കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന് തെറ്റായി എഴുതിയിരുന്നു. ഇത് വളരെ വിവാദമായിരിക്കുകയാണ്. ഇപ്പോൾ ഇതാ ഈ സംഭവത്തിൽ ഗവർണർ നിർണായക ഇടപെടൽ നടത്തിയിരിക്കുകയാണ്. യുവജന കമ്മിഷൻ അദ്ധ്യക്ഷ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയതിനെക്കുറിച്ച് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേരള സർവകലാശാലാ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിനോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.
ഈ വിഷയത്തിൽ സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ ചിന്തക്കെതിരെ പരാതി കൊടുത്തിരുന്നു. കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടതോടെ പ്രബന്ധം പുന:പരിശോധിക്കാൻ കേരള സർവകലാശാല നടപടികൾ തുടങ്ങിയിരിക്കുകയാണ്. വി.സി പ്രബന്ധത്തിന്റെ ഒറിജിനലും മൂല്യനിർണയം നടത്തിയവരുടെ റിപ്പോർട്ടുകളും ഓപ്പൺ ഡിഫൻസിന്റെ രേഖകളും തേടിയിരിക്കുകയാണ്.
ഓപ്പൺ ഡിഫൻസ് അടക്കം നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോയെന്ന കാര്യം കർശനമായി തന്നെ പരിശോധിക്കും. പ്രബന്ധം തയ്യാറാക്കിയത് കേരള സർവ്വകലാശാല മുൻ പി.വി.സി ഡോ:പി.പി. അജയകുമാറിന്റെ മേൽനോട്ടത്തിലാണ്. ചങ്ങമ്പുഴയുടെ പ്രസിദ്ധമായ 'വാഴക്കുല' എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്ന് പ്രബന്ധത്തിൽ സമർത്ഥിച്ചച്ചിരിക്കുകയാണ്. ഓൺലൈൻ മാദ്ധ്യമത്തിലെ ലേഖനം കോപ്പിയടിച്ചാണ് ഇങ്ങനെ ചെയ്തത് .
സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി വി.സിക്ക് നൽകിയ പരാതിയിൽ ഈ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് വിവാദമായ 'വാഴക്കുല' ഉൾപ്പെടുന്ന പ്രബന്ധത്തിലെ ഖണ്ഡിക ഇന്നലെ കാമ്പെയിൻ കമ്മിറ്റി പുറത്തു വിടുകയും ചെയ്തു ഒരു ഖണ്ഡികയിൽ മാത്രം ഒരു ഡസൻ അക്ഷരത്തെറ്റുകളുണ്ട് . മാത്രമല്ല വ്യാകരണ തെറ്റുകളുമുണ്ട്. 'കമ്മ്യൂണിസ്റ്റ് 'എന്നത് പോലും തെറ്റായാണ് രേഖപെടുത്തി. ആശയങ്ങളും പദങ്ങളും മറ്റ് രചനകളുടെ കോപ്പിയാണെന്നും കമ്മിറ്റി ആരോപിച്ചിരിക്കുകയാണ് .
അതേസമയം ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ പ്രതികരണവുമായി യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം രംഗത്ത് വന്നു ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല എന്ന കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്നു ഗവേഷണത്തിൽ രേഖപ്പെടുത്തിയത് സാന്ദർഭികമായ പിഴവാണ്. ഗവേഷണപ്രബന്ധത്തിലെ കണ്ടെത്തലുകളുമായി ഇതിന് ബന്ധമില്ല. ആ കാലഘട്ടത്തിലെ സിനിമകളെപ്പറ്റി പറഞ്ഞുപോകുന്നതിനിടയിലാണ് വാഴക്കുലയെ പറ്റി പരാമർശം ഉണ്ടായത്. എന്നാൽ അതിൽ നോട്ടപ്പിശക് ഉണ്ടായി. സംഭവം മനുഷ്യത്വപരമായ പിഴവാണ്. തെറ്റ് ചൂണ്ടിക്കാട്ടിയവർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ചിന്ത പറഞ്ഞു.
https://www.facebook.com/Malayalivartha



























