ഗുണ്ടാബന്ധമുള്ള പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍....

ഗുണ്ടാബന്ധമുള്ള പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. 23 ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. 21 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. മൂന്നു പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും നിയമസഭയെ അറിയിച്ച് മുഖ്യമന്ത്രി.
ഗുണ്ടാ മാഫിയ ബന്ധത്തിന്റെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും പേരിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.
അതേസമയം വന്യജീവിശല്യം തടയാനുള്ള സര്‍ക്കാര്‍ നടപടികള്‍ വിലയിരുത്താതെ പരാജയമെന്ന് പറയുന്നത് ശരിയല്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ നിയമസഭയില്‍. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ മാത്രം തീരുമാന പരിധിയില്‍ വരുന്ന കാര്യങ്ങളല്ല ഇത്. വന്യജീവിശല്യം എങ്ങനെ തടയാമെന്നതില്‍ സര്‍ക്കാര്‍ ശാസ്ത്രീയ പഠനം നടത്തും. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാപ്പകല്‍ അധ്വാനിക്കുന്നുണ്ടെന്നും അവരുടെ ആത്മവീര്യം കെടുത്തരുതെന്നും മന്ത്രി .
ചിന്നക്കനാലില്‍ ശക്തിവേല്‍ എന്ന വനംവകുപ്പ് വാച്ചര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ദാരുണസംഭവമാണ്. വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്റെ മകന് വനംവകുപ്പില്‍ ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
https://www.facebook.com/Malayalivartha



























