Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

.വൈസ് ചാന്‍സലറുടെ കസേരയില്‍ താളത്തിന് തുള്ളുന്ന പാവയെയാണ് രാഷ്ട്രീയക്കാര്‍ക്ക് ആവശ്യം. അങ്ങനെയൊരു ആളെ കിട്ടാത്തതിന്റെ അരിശം തന്നോട് തീര്‍ക്കുകയാണ്.സിന്‍ഡിക്കേറ്റും ബോര്‍ഡ് ഒഫ് ഗവേണന്‍സും തന്റെ കൈകള്‍ കെട്ടിയിടാന്‍ ശ്രമിക്കുകയാണ്. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്നത് തടയുകയാണ് ഈ സമിതികളുടെ ലക്ഷ്യംമെന്നും ഗവര്‍ണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

01 FEBRUARY 2023 01:49 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ അതിപ്രസരം കാരണം ചുമതലകള്‍ നിര്‍വഹിക്കാനാവുന്നില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സാങ്കേതിക സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ പ്രൊഫ.സിസ തോമസ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതി നല്കിയതാണ് ഗവര്‍ണര്‍ക്ക് പുതിയ തലവേദനയായിരിക്കുന്നത്..വൈസ് ചാന്‍സലറുടെ കസേരയില്‍ താളത്തിന് തുള്ളുന്ന പാവയെയാണ് രാഷ്ട്രീയക്കാര്‍ക്ക് ആവശ്യം. അങ്ങനെയൊരു ആളെ കിട്ടാത്തതിന്റെ അരിശം തന്നോട് തീര്‍ക്കുകയാണ്.സിന്‍ഡിക്കേറ്റും ബോര്‍ഡ് ഒഫ് ഗവേണന്‍സും തന്റെ കൈകള്‍ കെട്ടിയിടാന്‍ ശ്രമിക്കുകയാണ്. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്നത് തടയുകയാണ് ഈ സമിതികളുടെ ലക്ഷ്യംമെന്നും ഗവര്‍ണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഉപസമിതിയെ നിയോഗിച്ച സിന്‍ഡിക്കേറ്റ് നടപടി സര്‍വകലാശാലാ നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്ന് വൈസ് ചാന്‍സലര്‍ ചൂണ്ടിക്കാട്ടി. ആക്ടിലെ 14(5)സെക്ഷന്‍ പ്രകാരം വി.സിയും മറ്റ് അധികാരികളുമായും തര്‍ക്കമുണ്ടായാല്‍ അതില്‍ ചാന്‍സലറുടെ തീരുമാനമാണ് അന്തിമം. രണ്ട് രാഷ്ട്രീയക്കാരും എയ്ഡഡ് കോളേജിലെ ഒരു അസോസിയേറ്റ് പ്രൊഫസറും രജിസ്ട്രാറുമാണ് ഉപസമിതിയില്‍. വളരെ ജൂനിയറായ അസോ.പ്രൊഫസറെയും കീഴുദ്യോഗസ്ഥനായ രജിസ്ട്രാറെയുമാണ് വി.സിയെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റ് നിയോഗിച്ചിരിക്കുന്നതെന്നത് ആശ്ചര്യമാണ്.

വി.സിയുടെ ഓഫീസിലെയും ഇ-ഗവേണന്‍സ്, പരീക്ഷ, അക്കാഡമിക് വിഭാഗങ്ങളിലെയും 10ജീവനക്കാരെ മാറ്റി നിയമിച്ചവിസിയുടെ നടപടിയെ ബോര്‍ഡ് ഒഫ് ഗവേണന്‍സ് യോഗം മരവിപ്പിച്ചു. ഇത് അംഗീകരിക്കാനാവുന്നതല്ലെന്നും ഗവര്‍ണറെ വി.സി അറിയിച്ചു.കഴിഞ്ഞ മേയ് മുതല്‍ ഒഴിഞ്ഞുകിടക്കുന്ന ഫിനാന്‍സ് ഓഫീസറുടെ ചുമതല രജിസ്ട്രാറാണ് വഹിക്കുന്നത്. സാമ്പത്തിക ബാദ്ധ്യതയുണ്ടാവുന്ന ഫയലുകള്‍ വി.സി അംഗീകരിക്കണമെന്നാണ് ചട്ടം. എന്നാല്‍ സിന്‍ഡിക്കേറ്റംഗങ്ങളുടെ റ്റി.എ, ഡി.എ, ഓണറേറിയം അടക്കമുള്ള ബില്ലുകള്‍ വി.സിയുടെ അംഗീകാരത്തിന് നല്‍കാറില്ല. ഹൈക്കോടതിയിലെ കേസുകളില്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ഹാജരാകാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു..

സിന്‍ഡിക്കേറ്റും ബോര്‍ഡ് ഓഫ് ഗവേണന്‍സും വിസിയെ കസേരയിലുരുത്തി ഭരണം നടത്താനാണ് ശ്രമിക്കുന്നത്. സാമ്പത്തിക ബാധ്യത വരുന്ന വിഷയങ്ങള്‍, നയപരമായ തീരുമാനങ്ങളെടുക്കേണ്ട വിഷയങ്ങള്‍ പോലും വിസിയായ തന്നെ അറിയിക്കാറില്ലെന്ന് സിസ തോമസ് പറയുന്നു. എന്നു മാത്രമല്ല, വിസിയുടെ അനുമതി വാങ്ങേണ്ട വിഷയങ്ങളില്‍ പോലും രജിസ്ട്രാര്‍ അനുമതി നല്കി നടപ്പിലാക്കുന്നു. സിപിഎം ന്റെ ഭീഷണിയും ഗുണ്ടായിസവും കാരണം സര്‍വ്വകലാശാല പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കാത്ത സാഹചര്യമാണ്. അതിനു പുറമേ പിന്‍വാതില്‍ നിയമനത്തിനായി കാലാകാലങ്ങളില്‍  എത്തിക്കുന്ന ലിസ്റ്റുകള്‍ വിസി അംഗീകരിച്ചു നല്കാത്തതിന്റെ ഭീഷണിയും തുടരുന്നുണ്ട്.

നൂറ് ഒഴിവുകളിലേയ്ക്ക് നിയമിക്കാനായി തയ്യാറാക്കിയ ലിസ്റ്റുകള്‍ അംഗീകരിക്കാതെ വിസി ഗവര്‍ണര്‍ക്ക് കൈമാറുകയായിരുന്നു. എന്നാല്‍
ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യാനും എഴുത്തു പരീക്ഷയും അഭിമുഖവും നടത്തി യോഗ്യരായവരെ നിയമിക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടതോടെ സിന്‍ഡിക്കേറ്റില്‍ വിസിക്കെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായത്. വൈസ്ചാന്‍സലറുടെ അനുമതിയില്ലാതെ വിജ്ഞാപനമിറക്കിയ രജിസ്ട്രാര്‍ ഡോ.എ.പ്രവീണിനെതിരെ നടപടിയെടുക്കാന്‍ വി.സി പ്രൊഫ സിസാ തോമസിനോട് അന്ന് ഗവര്‍ണറ്# നിര്‍ദ്ദേശിക്കുകയും ചെയ്തു.

144 അഫിലിയേറ്റഡ് കോളേജുകളിലായി ഒന്നര ലക്ഷം കുട്ടികള്‍ പഠിക്കുന്ന സര്‍വകലാശാലയില്‍ സ്ഥിരം ജീവനക്കാര്‍ 57മാത്രം. 100 അസിസ്റ്റന്റ് തസ്തിക അനുവദിക്കണമെന്ന് സര്‍വകലാശാല ആവശ്യപ്പെട്ടെങ്കിലും 25 എണ്ണമേ സര്‍ക്കാര്‍ അനുവദിച്ചുള്ളൂ.നേരത്തേ പിന്‍വാതില്‍ വഴി നിയമിതരായവരില്‍ സിന്‍ഡിക്കേറ്റംഗങ്ങളുടെ അയല്‍ക്കാര്‍, മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം, സര്‍വകലാശാലാ എംപ്ലോയീസ് യൂണിയന്‍ വൈസ് പ്രസിഡന്റിന്റെ അളിയന്‍, കേരള സര്‍വകലാശാലയിലെ ഇടത് സംഘടനയുടെ നേതാവിന്റെ ഭാര്യ എന്നിവരുള്ളതായി കണ്ടെത്തിയിരുന്നു.തുടര്‍ന്നാണ് അന്വേഷണത്തിന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചത്. തന്റെ അനുമതിയില്ലാതെയാണ് 100 പേരെക്കൂടി നിയമിക്കാന്‍ വിജ്ഞാപനമിറക്കിയതെന്നായിരുന്നു വി.സിയുടെ റിപ്പോര്‍ട്ട് .സാങ്കേതിക സര്‍വകലാശാലയിലെ പരീക്ഷാ നടത്തിപ്പും പണമിടപാടുകളുമെല്ലാം നിയന്ത്രിക്കുന്നത് താത്കാലിക ജീവനക്കാരാണ്.

പ്രൊഫ.സിസ തോമസിനെ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സിലറായി നിയമിച്ചതു മുതല്‍ പിണറായി സര്‍ക്കാരും സിപിഎം നിരന്തര പോരാട്ടത്തിലായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചവര്‍ക്കൊന്നും വിസി പദവി നല്കാതെ ഗവര്‍ണര്‍ നിയമപരമായി യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തിയ നിയമനത്തെ സിപിഎം നാളിതുവരെ അംഗീകരിക്കാതെ ഇപ്പോഴും കോടതിയില്‍ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (5 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (5 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (6 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (6 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (6 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (7 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (8 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (8 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (8 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (8 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (9 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (9 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (9 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (9 hours ago)

Malayali Vartha Recommends