Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

സിപിഎം ജില്ലാ കമ്മിറ്റിയംഗവും പനത്തടി ഏരിയ സെക്രട്ടറിയുമായ ഒക്ലാവ് കൃഷ്ണന്‍ ഉള്‍പ്പെടെ 11 സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ വധശ്രമക്കേസ് വിചാരണയ്ക്കിടെ സാക്ഷികളായ ബിജെപി പ്രവര്‍ത്തകര്‍ കൂറുമാറിയിരുന്നു. അന്ന് സിപിഎം പ്രവര്‍ത്തകരെ കോടതി വിട്ടയച്ചതിന്റെ പ്രത്യുപകാരം ആണിതെന്ന് ആരോപണം ഉയരുന്നുണ്ട്. സിപിഐ വളരെ ഗൗരവമായാണ് വിഷയത്തെ കാണുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.പി.ബാബു പ്രതികരിച്ചിരുന്നു.

01 FEBRUARY 2023 01:52 PM IST
മലയാളി വാര്‍ത്ത

മുന്‍മന്ത്രി ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയെ ആക്രമിച്ച കേസില്‍ പ്രതികളായ ബിജെപി  ആര്‍എസ്എസ് പ്രവര്‍ത്തകരെ കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതി  വെറുതെ വിട്ടത് സിപിഎം പ്രവര്‍ത്തകരുടെ കൂറുമാറ്റത്തെ തുടര്‍ന്നാണ്. സിപിഐയുടെ സംസ്ഥാനത്തെ തന്നെ മുതിര്‍ന്ന നേതാവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം ഉള്‍പ്പെടെ കൂറുമാറിയത് സിപിഐയില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. തെളിവുകളുടെ അഭാവത്തില്‍ ആണ് 12 പേരെ കോടതി വിട്ടയച്ചത്. സാക്ഷികളായ 2 സിപിഎം നേതാക്കള്‍ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു.

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ഇ.ചന്ദ്രശേഖരനു നേരെ 2016 മേയ് 19ന് മാവുങ്കാലിലാണ് ആക്രമണമുണ്ടായത്. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗവും കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.രവി, സിപിഎം മടിക്കൈ സൗത്ത് ലോക്കല്‍ കമ്മിറ്റിയംഗവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ എക്‌സിക്യൂട്ടിവ് അംഗവുമായ അനില്‍ ബങ്കളവും തുറന്ന ജീപ്പില്‍ സംഭവ സമയത്ത് ചന്ദ്രശേഖരന് ഒപ്പമുണ്ടായിരുന്നു. ടി.കെ.രവി അന്നു നീലേശ്വരം ഏരിയ സെക്രട്ടറിയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞതായുള്ള മൊഴിയാണ് ഇരുവരും മാറ്റിയത്. സിപി ഐ തഴഞ്ഞ് ബിജെപി സംഘപരിവാര്‍ ബന്ധത്തിന് ശ്രമിക്കുന്ന സിപിഎം നേതാക്കളുടെ കൂട്ടത്തിലുള്ളവരാണ് മൊഴി മാറ്റി പറഞ്ഞതെന്നാണ് സിപി ഐ വിലയിരുത്തിയിരിക്കുന്നത്.

സിപിഎം ജില്ലാ കമ്മിറ്റിയംഗവും പനത്തടി ഏരിയ സെക്രട്ടറിയുമായ ഒക്ലാവ് കൃഷ്ണന്‍ ഉള്‍പ്പെടെ 11 സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ വധശ്രമക്കേസ് വിചാരണയ്ക്കിടെ സാക്ഷികളായ ബിജെപി പ്രവര്‍ത്തകര്‍ കൂറുമാറിയിരുന്നു. അന്ന് സിപിഎം പ്രവര്‍ത്തകരെ കോടതി വിട്ടയച്ചതിന്റെ പ്രത്യുപകാരം ആണിതെന്ന് ആരോപണം ഉയരുന്നുണ്ട്. സിപിഐ വളരെ ഗൗരവമായാണ് വിഷയത്തെ കാണുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.പി.ബാബു പ്രതികരിച്ചിരുന്നു.

സിപിഐയുടെ മുന്‍മന്ത്രി ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കമുള്ള സാക്ഷികള്‍ പ്രതികളായ ആര്‍ എസ്എസുകാര്‍ക്കു വേണ്ടി കൂറുമാറിയെന്ന ആക്ഷേപത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം ഉടന്‍ ഇടപെടെണ്ടെന്ന നിലപാട് സിപി ഐയില്‍ ആശയകുഴപ്പമുണ്ടാക്കിയിരിക്കുകയാണ്. സിപിഐ സംസ്ഥാന നേതൃത്വം ആ നിലയില്‍ സമ്മര്‍ദം ഉയര്‍ത്തിയെന്ന വിലയിരുത്തലും സിപിഎമ്മിനില്ല. കാരണം കാനം രാജേന്ദ്രന്‍ ഈ വിഷയത്തില്‍ എടുത്ത നിലപാട് വളരെ തണുത്തതായിരുന്നു. എന്നാല്‍ ദേശീയ നേതാവായ പ്രകാശ് ബാബു സിപി എമ്മിനെ നിശിതമായി വിമര്‍ശിച്ചത് അവര്‍ മുഖവിലയ്ക്ക് എടുത്തിട്ടുമില്ല.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട്ട് ചന്ദ്രശേഖരന്‍ വിജയിച്ച ശേഷം നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ പ്രതികളായ 12 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് കോടതി വിട്ടയച്ചത്.സാക്ഷികള്‍ കൂറുമാറിയതാണ് പ്രതികളെ വിട്ടയയ്ക്കാന്‍ കാരണമായതെന്നാണ് ആക്ഷേപം. സിപിഎം സംസ്ഥാന നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടണമെന്നു സിപിഐ നേതാവ് കെ.പ്രകാശ് ബാബു ആവശ്യപ്പെടുകയും ചെയ്തിരുന്നു.  

പൊലീസ് തന്നെ ചില പ്രതികളുടെ പേരുകള്‍ പറഞ്ഞ് സിപിഎമ്മുകാരുടെ മൊഴിയായി രേഖപ്പെടുത്തിയതാകാമെന്നും പ്രതികളുടെ കാര്യത്തില്‍ അവര്‍ക്ക് ഉറപ്പില്ലാത്തതു കൊണ്ടു പിന്നീട് കോടതിയില്‍ മാറ്റിപ്പറഞ്ഞതാകാമെന്നുള്ള ന്യായമാണ് ചില സിപിഎം നേതാക്കളുടേത്.   മറിച്ചെന്തെങ്കിലുമുണ്ടെങ്കില്‍ അതു കാസര്‍കോട് തന്നെ പരിശോധിക്കട്ടെയെന്നാണ് നിലപാട് എടുത്തിരിക്കുന്നത്..

മുന്നണി നേതാവിനെ കൈവിട്ട് ആര്‍എസ്എസിനു വേണ്ടി സിപിഎമ്മുകാര്‍ കൂറുമാറി എന്ന ആരോപണവുമായി പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ സമ്മേളനം ഇന്നു പുനരാരംഭിക്കെ ഇക്കാര്യത്തില്‍ എല്‍ഡിഎഫിലുള്ള ഭിന്നത മുതലാക്കാന്‍ അവര്‍ നോക്കും.സിപിഐ നിയമസഭാകക്ഷി നേതാവും അസിസ്റ്റന്റ് സെക്രട്ടറിയും എല്‍ഡിഎഫില്‍ സിപിഐയെ പ്രതിനിധീകരിക്കുന്നയാളുമാണ് ചന്ദ്രശേഖരന്‍. കേസില്‍ സിപിഎം കാട്ടിയതു മര്യാദയല്ലെന്ന വികാരം സിപിഐയില്‍ ശക്തമാണ്.

സാക്ഷികളായ സിപിഎമ്മുകാരുടെ മൊഴിമാറ്റം സിപിഐ ജില്ലാ, സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തു പ്രതിഷേധിച്ചില്ലെന്ന വികാരം ചന്ദ്രശേഖരനുണ്ട്.  കേസിന്റെ കാര്യത്തില്‍  ചന്ദ്രശേഖരന്‍ തന്നെ വേണ്ടത്ര ഗൗരവം കാട്ടിയില്ലെന്ന് ആരോപിക്കുന്നവരുമുണ്ട്. കാസര്‍കോട്ടെ സിപിഎം, സിപിഐ നേതൃത്വത്തിലെ ഒരു വിഭാഗം അദ്ദേഹവുമായി നല്ല ബന്ധത്തിലല്ല.പാര്‍ട്ടിയും മുന്നണിയും പരിശോധിക്കുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതെങ്കിലും സംസ്ഥാനതലത്തില്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്യേണ്ട കാര്യമായി സിപിഎം കാണുന്നില്ല. സിപിഐയില്‍ തന്നെയുള്ള ഭിന്നതയും സിപിഎം ചൂണ്ടിക്കാട്ടുന്നു.

മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബിജെപി, ആര്‍എസ്എസ് പ്രതികള്‍ക്കായി സിപിഎം നടത്തിയ ഒത്തുകളി പുറത്തായ സഹാചര്യത്തില്‍, കൂടുതല്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ സിപിഐ നേതൃത്വം തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ആവശ്യപ്പെട്ടു. എന്നാല്‍ സിപി ഐ കാസര്‍കോഡ് ജില്ല നേതൃത്വം കേസിന്റെ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെന്നാണ് ഇ.ചന്ദ്രശേഖരന്റെ വിലയിരുത്തല്‍. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (5 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (5 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (6 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (6 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (6 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (7 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (8 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (8 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (8 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (8 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (9 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (9 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (9 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (9 hours ago)

Malayali Vartha Recommends