Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

റിയാസ് ഇനി പുതിയ ഇന്നോവ ക്രിസ്റ്റയിൽ വിലസും, രണ്ടര കോടിക്ക് 9 വാഹനങ്ങൾ വാങ്ങി, കുത്തുപാളയെടുത്ത് ബാലഗോപാൽ..

01 FEBRUARY 2023 02:27 PM IST
മലയാളി വാര്‍ത്ത

കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാ സർക്കാരുകളുടെയും കാലത്ത് ധനമന്ത്രിമാർ തുറന്നു സമ്മതിക്കാറുണ്ട്. അത് ഒരു പരിധിവരെ ഫണ്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള വകുപ്പുകളുടെ സമ്മർദം നിയന്ത്രിക്കാൻ വേണ്ടിക്കൂടിയായിരുന്നു. എന്നാൽ, മുൻപെങ്ങും ഇല്ലാത്തത്ര ഗുരുതരമായ അവസ്ഥയിലാണിപ്പോൾ കേരളം എത്തിയിരിക്കുന്നതെന്നു ധനമന്ത്രി വെളിപ്പെടുത്തുന്നത് അപകടകരമായ ഭാവിയിലേക്കാണ് വിരൽചൂണ്ടുന്നത്.അപ്പോഴും അതിന്റെ ഒരു കൂസലും നമ്മുടെ ധനമന്ത്രിക്കുമില്ല , സർക്കാരിനുമില്ല, കാരണം അവരുടെ ചിലവുകൾ എല്ലാം ഇവിടെ നടന്നു പോകുന്നുണ്ട്, ചിലവുകൾ എന്ന അതിനെ പറയാൻ പറ്റില്ല, അനാവശ്യ ചിലവുകൾ..ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിമൂലം ചെലവ് ചുരുക്കണമെന്ന് ഇടയ്ക്കിടെ സംസ്ഥാന ധനമന്ത്രി ഇടയ്ക്കിടെ ഓർമ്മിപ്പിക്കുമെങ്കിലും മന്ത്രിമാർക്ക് ആഡംബര കാർ വാങ്ങുന്നതിൽ ഈ നിയന്ത്രണമൊന്നുമില്ല. എട്ടു മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവക്രിസ്റ്റ എത്തി. മന്ത്രിമാരായ പി. പ്രസാദ്, ശിവൻ കുട്ടി, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, അബ്ദുൾ റഹിമാൻ , റിയാസ്, ബാലഗോപാൽ, കെ. രാജൻ എന്നിവർക്കാണ് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങിയത്. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിക്കും പുതിയ ഇന്നോവ ക്രിസ്റ്റ അനുവദിച്ചിട്ടുണ്ട്, ഒമ്പത് വാഹനങ്ങൾക്കുമായി രണ്ടരകോടിയലധികം രൂപയാണ് വില, ഇവിടെ ഫണ്ടില്ല ഫണ്ടില്ല എന്ന് പറഞ്ഞു കൊണ്ട് വാ വിട്ട് കരയുന്ന സർക്കാരനെട്ടോ ഇപ്പോൾ ഇത്രയും ചിലവ് നടത്തിയിരിക്കുന്നത്,

ഇതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് മാത്രം രണ്ട് ഔദ്യോഗിക വാഹനങ്ങളായി. മന്ത്രിയായി ചുമതലയേറ്റപ്പോൾ ലഭിച്ച ഔദ്യോഗിക വാഹനം കോഴിക്കോട് ജില്ലയിൽ മാത്രമായി ഉപയോഗിക്കാൻ മന്ത്രിക്ക് അനുമതി നൽകി. അതിന് പുറമെയാണ് ഇപ്പോൾ ലഭിച്ച പുതിയ ക്രിസ്റ്റ. ധനകാര്യമന്ത്രി കെ എൻ ബാലഗോപാലാകട്ടെ ബജറ്റ് അവതരണത്തിന് ശേഷം പുതിയവാഹനം മതിയെന്ന തിരുമാനത്തിലാണ്. ബാക്കി മന്ത്രിമാരെല്ലാവരും വാഹനങ്ങൾ വാങ്ങി. 2021 മെയ് മാസത്തിൽ പുതിയ ചുമതലയേറ്റപ്പോഴാണ് മന്ത്രിമാർക്ക് പുതിയ വാഹനം അനുവദിച്ചത്. ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം കിലോമീറ്റർ വരെയെ ഈ വാഹനങ്ങൾ ഓടിയിട്ടുള്ളു. ഒന്നര വർഷം കഴിഞ്ഞപ്പോഴേക്കും വീണ്ടും കുറെക്കൂടി സൗകര്യങ്ങളുള്ള ക്രിസ്റ്റ മന്ത്രിമാർക്ക് നൽകിയത് വിവാദമായിരിക്കുകയാണ്. ഇതിന്റെ കാരണം എന്താന്ന് വച്ചാൽ , കിട്ടിയപ്പോൾ എല്ലാം പിണറായി വിജയനും സംഘവും കട്ടുമുടിച്ചു. ഒടുവിൽ കടലുചാടാൻ പോകുന്നു എന്ന് പറഞ്ഞവർക്ക് തോടുചാടാൻ കാലില്ലാത്ത അവസ്ഥയിലെത്തി. പിണറായി സർക്കാർ അധികാരത്തിലെത്തിയ മുതലുള്ള ധൂർത്തുകളും അഴിമതയും ഖജനാവിനെയും കാലിയാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ..വ്യക്തമായി ഈ സർക്കാർ അധികാരത്തിൽ കയറിയ നാൾ മുതൽ, അതായത് സത്യപ്രതിജ്ഞ ചടങ്ങ് മുതൽ തുടങ്ങിയതാണ് ഈ ധൂർത്ത്, ഒരുകോടിരൂപയാണ് സ്ഥാനാരോഹണത്തിന് പൊടിപൊടിച്ചത്. പിന്നീടിങ്ങോട്ട് ധൂർത്ത് ഇടതുസർക്കാരിന്റെ ഒറ്റപ്പെട്ട സംഭവം മാത്രമായി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ 99 ലക്ഷം. പശു ഇടതുസർക്കാരിന് രാഷ്ട്രീയമാണെങ്കിലും ക്ലിഫ് ഹൗസിൽ തൊഴുത്തുപണിഞ്ഞ് പശുവിനെ പരിപാലിക്കാൻ ചെലവഴിച്ചു 42.50 ലക്ഷം. രണ്ടാമതും മുഖ്യമന്ത്രിയാകുമ്പോൾ പടിക്കെട്ടുകൾ കയറുന്നതൊക്കെ കുറച്ചിലല്ലേ? പിന്നെ ഒന്നും നോക്കിയില്ല 25 ലക്ഷത്തിന് ലിഫ്റ്റ് വച്ചു. ഒടുവിൽ ക്ലിഫ്ഹൗസിൽ നവീകരിക്കാൻ അവശേഷിച്ചത് നീന്തൽകുളം മാത്രമായി. വെറും 32 ലക്ഷം ചെലവാക്കി അതും നവീകരിച്ചു. കൊട്ടാരം നവീകരിച്ചാൽ പിന്നെ സുരക്ഷ വർദ്ധിപ്പിക്കണം. ഒട്ടും അമാന്തിച്ചില്ല. അതും നടപ്പിലാക്കി. ക്ലിഫ്ഹൗസിന്റെ സുരക്ഷാമതിൽ ഉയരം കൂട്ടാനും ലക്ഷങ്ങൾ മുടക്കി. നാളിതുവരെ കേരളത്തിൽ ഒരു മുഖ്യമന്ത്രിയെയോ മന്ത്രിയെയോ ജനം വഴിയിൽ തടഞ്ഞ് ആക്രമിച്ചിട്ടില്ല. ആകെ നടന്ന സംഭവം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ ശിഷ്യന്മാർ നെഞ്ചത്ത് കല്ലെറിഞ്ഞതാണ്. എന്നിട്ടും രണ്ടാമത് അധികാരത്തിൽ എത്തിയപ്പോൾ വൻ സുരക്ഷാ സന്നാഹം ഒരുക്കി. ആറു മാസം മുമ്പ് വാങ്ങിയ കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകൾ മാറ്റിവച്ച് കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ കാർണിവൽ സീരിസിലെ ലിമോസിൻ കാർ വാങ്ങി. കൂടുതൽ സുരക്ഷാ സംവിധാനമുള്ള വാഹനം വേണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശ പരിഗണിച്ചാണത്രേ 33 ലക്ഷത്തിന്റെ കാറ് വാങ്ങിയത്. എന്നാൽ മരുമകന്റെ വകുപ്പ് പണിയുന്ന റോഡിലെ യാത്രാ സുരക്ഷ ഓർത്താണ് പുതിയ കാർ വാങ്ങിയതെന്നാണ് അസൂയാലുക്കളുടെ പക്ഷം.

എന്തായാലും രണ്ടുകോടിക്കുമേൽ ചെലവഴിച്ചാണ് മുഖ്യമന്ത്രിക്ക് വേണ്ടി ഔദ്യോഗിക കാറുകൾ വാങ്ങിക്കൂട്ടിയത്. കണ്ണൂരിൽ പോകുമ്പോൾ ഒരുകാർ, ദൽഹിയലെത്തുമ്പോൾ മറ്റൊന്ന്. അതൊക്കെ ഇല്ലാതെ എന്ത് തൊഴിലാളി വർഗ്ഗ പാർട്ടിയുടെ മുഖ്യമന്ത്രി.അത് തന്നെയാണ് മറ്റു മന്ത്രിമാരുടെ കാര്യത്തിലും ഇപ്പോൾ കാണിക്കുന്നത്, അവരും ചേർത്ത 9 ഇന്നോവ ക്രിസ്റ്റയാണ് വാങ്ങിച്ചു കൂട്ടിയത്, അത് മാത്രമല്ല മന്ത്രിമാരും ധൂർത്തിന് കുറവൊന്നും വരുത്തിയില്ല. മന്ത്രിമാർക്കും മറ്റുമായി 18 കാറുകളാണ് വാങ്ങിയത്. ആ വകയിൽ ഖാദിബോർഡ് ചെയർമാൻ പി.ജയരാജനും വാങ്ങി പുത്തനൊരു കാറ്.പിന്നെ ഇടക്കിടെയുള്ള വിദേശ യാത്രകൾ, അതും ഫാമിലിയായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇതുവരെ നടത്തിയത് 84 വിദേശ യാത്രകളാണ്. ഇതിൽ 30 വിദേശയാത്രകൾ സ്വകാര്യ യാത്രകളാണ്. ആയിരം കോടിയുടെ നിക്ഷേപം കേരളത്തിലേക്ക് എത്തിക്കുമെന്നായിരുന്നു ഓരോ യാത്രയുടെയും അവസാനം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.എന്നാൽ അതിനെ കുറിച്ചിപ്പോൾ ചോദിക്കുമ്പോൾ കൈമലർത്തുകയാണ്, കൂടാതെ ഉപകാര സ്മരണകൾക്ക് വേണ്ടി ചിലവാക്കുന്നത് വേറെ,, കൂടാതെ സർക്കാർ പ്രതിയല്ലാത്ത കേസുകളിൽ പോലും വാദിക്കാൻ ലക്ഷങ്ങൾ മുടക്കിയാണ് മുന്തിയ അഭിഭാഷകരെ ഇറക്കിയത്. ആ വകയിൽ കോടികൾ ഒൻപതരകോടിയിലേറെ രൂപയാണ് പുറത്തുനിന്നുള്ള അഭിഭാഷകർക്ക് വിവിധ കേസുകളിൽ ഫീസായി നൽകിയത്.

ഫീസ് മാത്രമല്ല ഉണ്ണാനും ഉറങ്ങാനുമുള്ള ചെലവും വരെ നൽകി. ഗവർണർക്കെതിരെ നിയമോപദേശത്തിനായി ഫാലി എസ്. നരിമാനും കൂട്ടർക്കും 45.9 ലക്ഷംരൂപയാണ് ഫീസ് നൽകിയത്. സർക്കാർ പ്രതിയല്ലാത്ത സ്വർണക്കടത്ത് കേസിൽ സംസ്ഥാനത്തിനുവേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകൻ കപിൽസിബലിന് 15.5 ലക്ഷംരൂപയാണ് നൽകുന്നത്. ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണം എതിർക്കാൻ 55 ലക്ഷം, പെരിയ ഇരട്ടക്കൊലപാതക കേസിലെ സിബിഐ അന്വേഷണത്തെ എതിർക്കാൻ 90 ലക്ഷം അങ്ങനെ നീളുന്നു പട്ടിക. ഇല്ലാത്ത തസ്തികകൾ സൃഷ്ടിച്ച് നിരവധി പേരെ പിൻവാതിലിലൂടെ നിയമച്ചവർക്കുള്ള ശമ്പളവും നൽകണ്ടേ. കൂടാതെ വിരമിച്ച പലരുടെയും പുനർ നിയമനം. ഇതിനുപുറമേ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടത്തിയ ധൂർത്തുകൾ വേറെയും.ഇതിനൊക്കെ മദ്യവും ലോട്ടറിയും വിറ്റുള്ള വരുമാനം മാത്രമാണെന്നത് ചുരുങ്ങിയ പക്ഷം ധനമന്ത്രിയെങ്കിലും അറിയേണ്ടതല്ലേ. അറിയാഞ്ഞിട്ടല്ല, തമ്പ്രാൻ കണ്ണുതുറിച്ചാൽ അടിയാനു വാതുറക്കാനാകില്ലല്ലോ. അപ്പോ പിന്നെ ജനങ്ങളെ പിഴിയുകയേ നിർവ്വാഹമുള്ളൂ. നികുതിയും സേവനങ്ങളുടെ ഫീസും വർദ്ധിപ്പിക്കുക.അതാണല്ലോ ചെയ്തുകൊണ്ട് ഇരിക്കുന്നതും ഇനി ചെയ്യാൻ പോകുന്നതും , ഏതായാലും ഒരു കാര്യം മുന്നറിയിപ്പായി തരാം, ഇതിനെല്ലാം നമ്മൾ സാധാരണ ജനങ്ങൾ തന്നെ കഷ്ടപ്പെടേണ്ടി വരും,

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (5 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (5 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (6 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (6 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (6 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (7 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (8 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (8 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (8 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (8 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (9 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (9 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (9 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (9 hours ago)

Malayali Vartha Recommends