തീവ്രവാദ സംഘടനകളുമായുള്ള ബന്ധമുണ്ടെന്ന് വിവരം; ദേശീയ അന്വേഷണ ഏജന്‍സി മുൻ നിര മാധ്യമ പ്രവർത്തകരെയടക്കം ചോദ്യം ചെയ്തു

തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി ചില മാധ്യമ പ്രവർത്തകരെയടക്കം ചോദ്യം ചെയ്തിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവരെ പ്രാഥമികമായി ചോദ്യം ചെയ്തു എന്ന വിവരമാണ് പുറത്ത് വരുന്നത്. പോപ്പുലര്‍ ഫ്രണ്ടുകാരുമായി അടുത്ത ബന്ധം പുലര്‍ത്തിയതിന്റെ തെളിവുകൾ കിട്ടിയെന്നും അതിന്റെ സാഹചര്യത്തിലാണ് വിവരങ്ങള്‍ തേടിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നോട്ടീസ് നല്‍കിയ ശേഷം വിശദമായ ചോദ്യം ചെയ്യല്‍ ഉടന്‍ ഉണ്ടാകുമെന്നാണ് കിട്ടുന്ന വിവരം. കഴിഞ്ഞ സെപ്റ്റമ്പര്‍ 16 ന് കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ട് മാധ്യമ സെമിനാർ നടത്തിയിരുന്നു . ഇതിന്റെ മുഖ്യ സംഘാടകന്‍ പ്രമുഖ പത്രത്തിന്റെ മുന്‍ പത്രാധിപര്‍ കൂടിയായിരുന്നു. മുൻ നിര മാധ്യമങ്ങളിലെ ഓണ്‍ ലൈനിൽ ജോലി ചെയ്യുന്നവരും ചോദ്യം ചെയ്യപ്പെട്ടവരിൽ ഉള്‍പ്പെടുന്നുണ്ട്. മുൻ നിര മാധ്യമത്തിലെ ആറ് പേരെയാണ് എന്‍ എന്‍ ഐ ചോദ്യം ചെയ്ത് എന്നതാണ് പുറത്ത് വരുന്ന വിവരം.
അതേസമയം പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെ തുടര്‍ന്ന് എന്‍ ഐ എ നടത്തിയ റെയഡില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംശയ നിഴലിലുള്ള സകലരേയും ചോദ്യം ചെയ്തു വരികയാണ് എന്‍ ഐ എ. അറസ്റ്റിലായവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും ഫോണ്‍ കോളുകള്‍, ഡയറികള്‍ , സന്ദേശങ്ങള്‍ എന്നിവയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാത്തില്‍ ചാവേറുകളാകാന്‍ തിരഞ്ഞെടുത്തിരുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്ത്രസ്ഥാപങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഭീകരവാദ ബന്ധത്തെ കുറിച്ച് അന്വേഷണം തുടങ്ങിയത് .
https://www.facebook.com/Malayalivartha



























