ഇത് രാഷ്ട്രീയവത്കരിക്കേണ്ടതില്ല; ഇത് സംബന്ധിച്ചുള്ള പരാതി എത്തുകയായണെങ്കിൽ രാഷ്ട്രീയമായല്ല നടപടിക്രമമനുസരിച്ച് പ്രതികരിക്കും; പരാതികൾ കണ്ടില്ലെന്ന് നടിക്കില്ല; തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ വാഴക്കുല എന്ന കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന് തെറ്റായി എഴുതിയിരുന്നു. ഇത് വളരെ വിവാദമായിരിക്കുകയാണ്. ഇപ്പോൾ ഇതാ ചിന്ത ജെറോമിന്റെ പി.എച്ച്.ഡി വിഷയത്തിൽ നിർണായകമായ പ്രതികരണം നടത്തിയിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ഇത് രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് ഗവർണർ തുറന്നടിച്ചു. ഇത് സംബന്ധിച്ചുള്ള പരാതി എത്തുകയായണെങ്കിൽ രാഷ്ട്രീയമായല്ല നടപടിക്രമമനുസരിച്ച് പ്രതികരിക്കും എന്നായിരുന്നു ഗവർണർ പറഞ്ഞത്. പരാതികൾ കണ്ടില്ലെന്ന് നടിക്കുന്ന സാഹചര്യമുണ്ടാവില്ല എന്നും ഗവർണർ വ്യക്തമാക്കിയിരിക്കുകയാണ്.
രാഷ്ട്രീയക്കാരല്ല ഇത്തരം വിഷയത്തിൽ പ്രതികരിക്കേണ്ടതെന്നും ഗവർണർ മാദ്ധ്യമങ്ങളോട് തുറന്നടിച്ചു. ഇതാ അദ്ദേഹം ഈ വിഷയത്തിൽ പ്രതിക്കരിച്ചത്. മാത്രമല്ല നിർണായക നടപടി അദ്ദേഹം സ്വീകരിക്കുകയുണ്ടായി. യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയതിനെക്കുറിച്ച് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേരള സർവകലാശാലാ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിനോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.
ഈ വിഷയത്തിൽ സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ ചിന്തക്കെതിരെ പരാതി കൊടുത്തിരുന്നു. കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടതോടെ പ്രബന്ധം പുന:പരിശോധിക്കാൻ കേരള സർവകലാശാല നടപടികൾ തുടങ്ങിയിരിക്കുകയാണ്. വി.സി പ്രബന്ധത്തിന്റെ ഒറിജിനലും മൂല്യനിർണയം നടത്തിയവരുടെ റിപ്പോർട്ടുകളും ഓപ്പൺ ഡിഫൻസിന്റെ രേഖകളും തേടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























