Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ആഘോഷങ്ങളില്ലാതെ ശിവശങ്കർ വിരമിച്ചത് ആ ഒരൊറ്റ കാരണത്താൽ! അമ്പരന്ന് പിണറായി

01 FEBRUARY 2023 03:30 PM IST
മലയാളി വാര്‍ത്ത

നാം നേരത്തെ വാർത്തകളിൽ അറിഞ്ഞത് പോലെ തന്നെ കഴിഞ്ഞ ദിവസം ശിവശങ്കർ തന്റെ ഔദ്യോഗിക പദവിയിൽ നിന്നും വിരമിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയാണ് വിരമിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ യാത്രയയപ്പ് ചടങ്ങ് വളരെ ലളിതമായിട്ടാണ് നടന്നത്. എന്തുകൊണ്ട് അങ്ങനെ നടന്നു എന്നതാണ് ഏവരും ഉന്നയിക്കുന്ന ഒരു ചോദ്യം. അതിന് വ്യക്തമായ ഉത്തരമുണ്ട്. രണ്ട് ദിവസം മുൻപ് വകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം ചേര്‍ന്ന് എം ശിവശങ്കറിന് സ്നേഹോപഹാരം നൽകി. ഐഎഎസ് അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങു സംഘടിപ്പിച്ചിരുന്നു.

പക്ഷെ എം ശിവശങ്കർ ആ ചടങ്ങ് നിരസിക്കുകയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് പതിവിൽ നിന്നും വ്യത്യസ്‌തമായി യാത്ര അയപ്പു ചടങ്ങു കിട്ടാതിരുന്നത് . ഒരർത്ഥത്തിൽ നോക്കിയാൽ എം ശിവശങ്കർ തന്നെയായിരുന്നു ചടങ്ങുകൾ വേണ്ടെന്ന് പറഞ്ഞത്. നമുക്കറിയാം അദ്ദേഹം ഔദ്യോഗിക പദവിയിൽ ഇരിക്കവേ തന്നെ അധികാരം ദുർവിനിയോഗം ചെയ്തു എന്ന് ആരോപണങ്ങൾ നേരിട്ട വ്യക്തിയാണ്.

മാത്രമല്ല ഉണ്ടായിരുന്ന സ്ഥാനം നഷ്ടമായ വ്യക്തിയാണ് അദ്ദേഹം. ജയിൽവാസം നേരിട്ട വ്യക്തിയാണ്. ഇതൊക്കെ കാരണങ്ങളായി മാറിയിരിക്കാം എന്നാണ് കരുതുന്നത്. എം ശിവശങ്കർ പടിയിറങ്ങിയത് യാത്രയയപ്പ് ചടങ്ങിന്റെ പതിവ് ചിട്ടവട്ടങ്ങളൊന്നുമില്ലാതെയായിരുന്നു. ശിവശങ്കറിന്റെ പിൻഗാമിയായി സര്‍ക്കാര്‍ നിശ്ചയിച്ചത് പ്രണവ് ജ്യോതികുമാറിനീയായിരുന്നു. എം ശിവശങ്കര്‍ ഈ ചുമതലകൾ അദ്ദേഹത്തിന് കൈമാറിയ ശേഷമാണ് വിരമിച്ചത്.

കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ അവസാന പ്രവര്‍ത്തിദിനത്തിൽ ഉച്ചയോടെ സെക്രട്ടേറിയറ്റ് അനക്സിലെ ഓഫീസിലെത്തുകയായിരുന്നു . ഉദ്യോഗസ്ഥരുമായി സൗഹൃദ കൂടിക്കാഴ്ചകൾ, അടിയന്തരമായി തീര്‍ക്കേണ്ട ചില ഫയൽ നോട്ടങ്ങൾ എല്ലാം ചെയ്തു. കായിക യുവജനക്ഷേമ വകുപ്പ് മന്ത്രിമാര്‍ സ്ഥലത്തുണ്ടായിരുന്നില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. . മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയെ ഓഫീസിലെത്തി കണ്ടു.

അതേസമയം മുഖ്യമന്ത്രിയായി 2016ല്‍ പിണറായി വിജയന്‍ അധികാരമേറ്റപ്പോള്‍ പ്രധാനപ്പെട്ട പദവികളിലേക്ക് തെരഞ്ഞെടുത്ത രണ്ട് ഉദ്യോഗസ്ഥര്‍ ആയിരുന്നു ശിവശങ്കറും ജേക്കബ് തോമസും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയ ശിവശങ്കര്‍ സര്‍ക്കാരിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനപ്പെട്ട പദ്ധതികളെല്ലാം ശിവശങ്കറിന്റെ തലയില്‍ ഉദിച്ചതായിരുന്നു. ഏത് വകുപ്പിലും ഇടപെടാനും നിര്‍ദേശങ്ങള്‍ നല്‍കാനും അധികാരമുള്ള ഉദ്യോഗസ്ഥനായി ശിവശങ്കര്‍ വളര്‍ന്നത് മുഖ്യമന്ത്രിയുടെ അനുമതിയോട് കൂടി തന്നെ ആയിരുന്നു.

കേരളത്തിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായി തുടരുന്നതിനിടയിലാണ് സ്വര്‍ണക്കടത്ത് കേസിന്റെ വരവ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരില്‍ സ്വര്‍ണക്കടത്ത് വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എത്തിയിട്ടും പിണറായി ശിവശങ്കറിനെ തള്ളിപ്പറഞ്ഞില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് അനധികൃത നിയമനം നല്‍കാന്‍ ഇടപെട്ടെന്ന കണ്ടെത്തലോടെ സസ്‌പെന്‍ഷന്‍. കയ്യില്‍ വിലങ്ങുവീണതോടെ മറ്റ് മാര്‍ഗങ്ങളില്ലാതെ മുഖ്യമന്ത്രിക്ക് ശിവശങ്കറിനെ തള്ളിപ്പറയേണ്ടി വന്നു.

സ്പ്രിംഗ്ലര്‍ മുതല്‍ സ്വര്‍ണ്ണക്കടത്ത് കേസ് വരെ സര്‍ക്കാരിനെ പിടിച്ചുലച്ച വിവാദങ്ങളിലെല്ലാം എം ശിവശങ്കറിന്റെ പേരുള്‍പ്പെട്ടിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ 98 ദിവസം ജയിലില്‍ കിടന്നു. സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷ നിരസിച്ച സര്‍ക്കാര്‍ സെക്രട്ടേറിയറ്റിലേക്കുള്ള രണ്ടാം വരവില്‍ ശിവശങ്കറിന് നല്‍കിയതും ഭേദപ്പെട്ട പരിഗണനയാണ്. ഏറ്റവും ഒടുവില്‍ ലൈഫ് മിഷന്‍ കോഴക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡിയുടെ നോട്ടീസും കയ്യില്‍ പിടിച്ചാണ് എം ശിവശങ്കര്‍ സെക്രട്ടേറിയേറ്റില്‍ നിന്ന് ഇറങ്ങിയത്. ശിവശങ്കറിനെ കാത്തിരിക്കുന്നത് ഇനി നിയമപോരാട്ടങ്ങളുടെ നാളുകളാണ്. പടിയിറങ്ങുന്ന ശിവശങ്കര്‍ സര്‍ക്കാര്‍ പദ്ധതിയുടെ തലപ്പത്തേക്ക് തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (5 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (5 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (6 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (6 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (6 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (7 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (8 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (8 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (8 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (8 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (9 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (9 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (9 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (9 hours ago)

Malayali Vartha Recommends