ചിന്താ ജറോമിൻ്റെ കൊല അപകടകരമായ കൊലയാണ്; പള്ളിക്കൂടത്തിൽ പഠിക്കാൻ പോകണം; പൊട്ടിത്തെറിച്ച് പി സി ജോർജ്

ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ ചിന്ത ജെറോമിനെതിരെ പൊട്ടിത്തെറിച്ച് പി സി ജോർജ്. സ്ത്രീ വിരുദ്ധ പരാമർശമാണ് അദ്ദേഹം നടത്തിയിരിക്കുന്നത് . ചിന്താ ജറോമിൻ്റെ കൊല അപകടകരമായ കൊലയെന്നാണ് പി സി പരാമർശിച്ചത്.പെണ്ണുമ്പിള്ള പള്ളിക്കൂടത്തിൽ പഠിക്കാൻ പോകണമെന്നും പി സി പറഞ്ഞു . അദ്ദേഹത്തിന്റെ പ്രതികരണം കേൾക്കാം;
അതേസമയം ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ പ്രതികരണവുമായി യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം രംഗത്ത് വന്നു ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല എന്ന കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്നു ഗവേഷണത്തിൽ രേഖപ്പെടുത്തിയത് സാന്ദർഭികമായ പിഴവാണ്. ഗവേഷണപ്രബന്ധത്തിലെ കണ്ടെത്തലുകളുമായി ഇതിന് ബന്ധമില്ല. ആ കാലഘട്ടത്തിലെ സിനിമകളെപ്പറ്റി പറഞ്ഞുപോകുന്നതിനിടയിലാണ് വാഴക്കുലയെ പറ്റി പരാമർശം ഉണ്ടായത്. എന്നാൽ അതിൽ നോട്ടപ്പിശക് ഉണ്ടായി.
സംഭവം മനുഷ്യത്വപരമായ പിഴവാണ്. തെറ്റ് ചൂണ്ടിക്കാട്ടിയവർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ചിന്ത പറഞ്ഞു.ഗവേഷണപ്രബന്ധം പുസ്തക രൂപത്തിലേക്ക് മാറ്റാനുള്ള പ്രവൃത്തനം തുടങ്ങിയിരുന്നു. ഇതിനിടിയിലാണ് പിഴവ് ചൂണ്ടിക്കാട്ടിയത്. പിശക് തിരുത്തി കൃത്യവും വൃക്തവുമായി പരിശോധിച്ചു പ്രബന്ധം പുസ്തക രൂപത്തിലേക്ക് മാറ്റും.
ആനുശങ്കികമായി ഉണ്ടായ പരാമർശത്തെ പർവതീകരിച്ചുകൊണ്ട് ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വൃക്തിഹത്യയും ഉണ്ടായി. സ്ത്രീവിരുദ്ധമായ പരാമർശങ്ങളും നടന്നു. തെറ്റു ചൂണ്ടിക്കാട്ടിയത് സദുദ്ദേശ്യത്തോടെ ആണെന്നാണ് താൻ വിലയിരുത്തുന്നത്. വിമർശകർക്ക് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ചിന്ത പ്രതികരിച്ചു .
https://www.facebook.com/Malayalivartha



























