കേന്ദ്ര ബജറ്റ് ജനപ്രിയം , വികാസനോന്മുഖം; അമൃത് കാലത്തിലേക്ക് രാജ്യത്തെ നയിക്കുന്ന ഏഴ് മേഖലകൾക്കാണ് ബജറ്റ് മുൻഗണന നൽകുന്നത്; ആത്മനിർഭർ ഭാരതം തല ഉയർത്തി നിൽക്കും; ലോകത്തെ ഏറ്റവും വളർച്ചയുള്ള സമ്പദ്ഘടനയായി; മോദി ഉണ്ടെങ്കിൽ എന്തും സാധ്യം; ബജറ്റിനെ കുറിച്ച് സന്ദീപ് ജി വാര്യർ

കേന്ദ്ര ബജറ്റ് ... ജനപ്രിയം , വികാസനോന്മുഖം. അമൃത് കാലത്തിലേക്ക് രാജ്യത്തെ നയിക്കുന്ന ഏഴ് മേഖലകൾക്കാണ് ബജറ്റ് മുൻഗണന നൽകുന്നത് . ആത്മനിർഭർ ഭാരതം തല ഉയർത്തി നിൽക്കും . ലോകത്തെ ഏറ്റവും വളർച്ചയുള്ള സമ്പദ്ഘടനയായി. മോദി ഉണ്ടെങ്കിൽ എന്തും സാധ്യം. ബജറ്റിനെ കുറിച്ച് നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കേന്ദ്ര ബജറ്റ് ... ജനപ്രിയം , വികാസനോന്മുഖം അമൃത് കാലത്തിലേക്ക് രാജ്യത്തെ നയിക്കുന്ന ഏഴ് മേഖലകൾക്കാണ് ബജറ്റ് മുൻഗണന നൽകുന്നത്
1. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം
2. അവസാന നാഴിക എത്തുന്നു
3. അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപവും
4. സാധ്യതകൾ തുറന്ന് നൽകുക
5. ഹരിത വളർച്ച
6. യുവശക്തി
7. ധനകാര്യ മേഖല
81 കോടി ഭാരതീയർക്ക് ഒരു വർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിൽ 2 ലക്ഷം കോടി രൂപ വകയിരുത്തി .
7 ലക്ഷം വരെ വരുമാനമുള്ളവർക്ക് ഇനി ആദായനികുതി അടക്കേണ്ടതില്ല . മധ്യവർഗത്തിന് ആശ്വാസ നടപടി . ഇന്ത്യൻ റെയിൽവേയുടെ ആധുനിക വൽക്കരണത്തിന് കഴിഞ്ഞ ഏഴ് വർഷം മോദി സർക്കാർ പ്രഥമ പരിഗണന നൽകിയിട്ടുണ്ട് . 2.40 ലക്ഷം കോടി രൂപ ഇത്തവണ റെയിൽവേയ്‌ക്കായി വകയിരുത്തി. ഇത് 2013-14 ലെ ചെലവിന്റെ 9 മടങ്ങാണ്.
ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് 19,700 കോടി രൂപ വകയിരുത്തി. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പ്രകൃതി സൗഹൃദ ഇന്ധനങ്ങളിലേക്ക് രാജ്യം മാറുന്നു . കാർബൺ എമിഷൻ കുറക്കാൻ ഇത് സഹായകമാകും . കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതി ചുങ്കം 10 ശതമാനത്തിൽ നിന്ന് 25 ശതമാനമായി വർദ്ധിപ്പിച്ചത് കേരളത്തിലെ റബ്ബർ കർഷകർക്ക് ആശ്വാസമാണ് .
വിദ്യാഭ്യാസത്തിന് 1,12,899 കോടി
ആരോഗ്യത്തിന് 88,956 കോടി
കൃഷിക്ക് 84,214 കോടി
പിഎം കിസാൻ 60,000 കോടി
സാമൂഹ്യ സുരക്ഷ 55, 080 കോടി
ഇതിനു പുറമെ 3,74,707 കോടി രൂപ വിവിധ സബ്സിഡികൾക്കായി ചിലവാക്കുന്നു . പ്രതിരോധത്തിന് 4,32,720 കോടി വകയിരുത്തി . ആത്മനിർഭർ ഭാരതം തല ഉയർത്തി നിൽക്കും . ലോകത്തെ ഏറ്റവും വളർച്ചയുള്ള സമ്പദ്ഘടനയായി . മോദി ഉണ്ടെങ്കിൽ എന്തും സാധ്യം .
https://www.facebook.com/Malayalivartha



























