യുവാക്കളെ രാജ്യാന്തര അവസരങ്ങൾക്കായി നൈപുണ്യമുള്ളവരാക്കാൻ വിവിധ സംസ്ഥാനങ്ങളിലായി 30 സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററുകൾ സ്ഥാപിക്കും; 47 ലക്ഷം യുവാക്കൾക്ക് 3 വർഷത്തെ സ്റ്റൈപ്പൻഡോട് കൂടിയ തൊഴിൽ പരിശീലനം; ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ യുവാക്കൾക്ക് മികച്ച പരിഗണന

യുവാക്കൾക്ക് മികച്ച പരിഗണന നൽകുന്നതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. 47 ലക്ഷം യുവാക്കൾക്ക് 3 വർഷത്തെ, സ്റ്റൈപ്പൻഡോട് കൂടിയ തൊഴിൽ പരിശീലനമാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രധാൻമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കും. പലപ്പോഴും രാജ്യാന്തര അവസരങ്ങൽക്കൊത്തു വളരാൻ യുവാക്കൾക്ക് ആവുന്നില്ല എന്ന പ്രശ്നത്തിനും ഇത്തവണത്തെ ബജറ്റിൽ വകുപ്പുണ്ട്. യുവാക്കളെ രാജ്യാന്തര അവസരങ്ങൾക്കായി നൈപുണ്യമുള്ളവരാക്കാൻ വിവിധ സംസ്ഥാനങ്ങളിലായി 30 സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററുകൾ സ്ഥാപിക്കും.
പദ്ധതിയിലൂടെ യുവാക്കളെ മികച്ച തൊഴിലവസരങ്ങൾക്ക് പ്രാപ്തരാക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയും. ഏതു രാജ്യത്തെയും നൈപുണ്യ വികസന പദ്ധതികളുടെ കേന്ദ്ര ബിന്ദു പ്രാഥമികമായും യുവാക്കളാണ്.ഇക്കാര്യത്തില്‍ നമ്മുടെ രാജ്യം മെച്ചപ്പെട്ട അവസ്ഥയിലാണ്. ഉത്പാദനപരമായ പ്രായപരിധിയിലുള്ള വളരെ വലിയൊരു ജനസംഖ്യ ഇന്ത്യയിലുണ്ട്. ഇത് ഒരേസമയം വന്‍ അവസരവും വെല്ലുവിളിയുമാണ് ഇന്ത്യയ്ക്കു നല്‍കുന്നത്. ഈ വെല്ലുവിളയെ മറികടക്കാൻ പുതിയ പദ്ധതി വളരെയധികം പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ. 25 വയസിനു താഴെയുള്ള 605 ദശലക്ഷം ജനങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്.
ജോലി ലഭ്യതക്കുവേണ്ടി ട്രൈയിനിംഗ് നൽകുക, അതിനോടൊപ്പം നിലവിലുള്ള തൊഴിലാളികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് പ്രധാൻമന്ത്രി കൗശൽ വികാസ് യോജനയുടെ ലക്ഷ്യം. അനൗദ്യോഗിക നൈപുണ്യം, വ്യക്തിഗത പരിശീലനം, പെരുമാറ്റരീതിയിലെ മാറ്റം തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.ഇന്ത്യയിലെ എല്ലാ പരിശീലന കേന്ദ്രങ്ങളുടെയും വിവരങ്ങളും, അവയുടെ പരിശീലനത്തിന്‍റെയും കോഴ്സുകളുടെയും ഗുണനിലവാരവും രേഖപ്പെടുത്തുന്നതിന് ഒരു നൈപുണ്യ വികസന നിര്‍വഹണ സംവിധാനവും ഈ പദ്ധതിക്ക് കീഴില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായാണു കാണുന്നതെന്ന് ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.ആഗോളസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ ദിശയിലാണ് നീങ്ങുന്നത്. 2014ൽ പ്രധാനമന്ത്രി മോദി അധികാരത്തിലേറുമ്പോൾ സാമ്പത്തിക രംഗത്ത് ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. ഇന്ന് അഞ്ചാം സ്ഥാനത്താണ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലെ ഇന്ത്യ ലക്ഷ്യമിട്ടുള്ളതാണ് ഈ ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. ഇത്തവണയും പേപ്പർലെസ്സ് ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ബജറ്റിന്റെ അച്ചടി കോപ്പി ഇല്ല. പകരം അംഗങ്ങൾക്ക് ആപ്പ് വഴി ബജറ്റ് ലഭ്യമാക്കി. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് ഇന്നവതരിപ്പിച്ചത്.
നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വെയിലെ വിലയിരുത്തല്‍. അടുത്തവര്‍ഷം 6.8ശതമാനം വരെയാകും വളര്‍ച്ച. ആദായനികുതി പരിധിയിലുള്ള ഇളവ് അടക്കം ഇടത്തരക്കാർ ഏറെ അനുകൂലമായ ബജറ്റാണ് ഇന്നത്തേതെന്ന് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു., വിനോദസഞ്ചാര മേഖല, ആരോഗ്യ മേകല, യുവജന മുന്നേറ്റം തുടങ്ങി അവശ്യ മേഖലകളെയൊക്കെ പരിഗണിച്ച ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha



























