അംബാനിയ്ക്ക് രാജയോഗം... അദാനിയെ സായിപ്പന്‍മാര്‍ മുട്ട് കുത്തിച്ചപ്പോള്‍ അദാനിയെ പിന്തള്ളി സമ്പന്ന പട്ടികയില്‍ ഒന്നാമനായി വീണ്ടും അംബാനി; വീണ്ടും കൂപ്പ് കുത്തിയതോടെ തുടര്‍ ഓഹരി വില്‍പനയില്‍ നിന്നും പിന്മാറി അദാനി ഗ്രൂപ്പ്; നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കും

അമേരിക്കന്‍ സായിപ്പന്‍മാര്‍ ചെയ്ത പണിയ്ക്ക് അദാനി കൂപ്പ് കുത്തി. ഒരു വര്‍ഷം മുമ്പ് പിടിച്ചെടുത്ത സ്ഥാനം അദാനിക്ക് നഷ്ടമായി. രാജ്യത്തെ സമ്പന്നരില്‍ സമ്പന്നായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനി ഫോബ്സ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളെതുടര്‍ന്ന് അദാനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞതാണ് തിരിച്ചടിയായത്.
50 ദിവസത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറിലേറെയാണ് അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായത്. ഇതോടെ അംബാനിയുടെ ആസ്തിയേക്കാള്‍ അദാനിയുടെ സമ്പത്തില്‍ 40 കോടി ഡോളര്‍ കുറവുണ്ടായി. നിലവില്‍ അദാനിയുടെ ആസ്തി 84 ബില്യണ്‍ യുഎസ് ഡോളറാണ്. അംബാനിയുടേതാകട്ടെ 84.4 ബില്യണ്‍ ഡോളറും. അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായതോടെ മുകേഷ് അംബാനി ലോക കോടീശ്വരപട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തുകയും ചെയ്തു.
ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് ഡിസംബര്‍ 13ന് 134.2 ബില്യണ്‍ ഡോളറായിരുന്നു അദാനിയുടെ ആസ്തി. 2023 ഫെബ്രുവരിയിലെത്തിയതോടെ 84 ബില്യണ്‍ ഡോളറിലേയ്ക്ക് ഇടിയുകയും ചെയ്തു.
അതേസമയം അദാനി എന്റര്‍പ്രൈസസിന്റെ തുടര്‍ ഓഹരി വില്പന റദ്ദാക്കി. നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാനാണ് തീരുമാനമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. പണം തിരികെ നല്‍കുമെന്നാണ് വാഗ്ദാനം. ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി നേരിടുന്നതിനിടെയാണ് ഓഹരി വില്‍പനയില്‍ നിന്നും പിന്മാറുള്ള നാടകീയ തീരുമാനം. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ തുടര്‍ ഓഹരി വില്‍പനയാണ് അദാനി ഗ്രൂപ്പ് പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്.
വരും ദിവസങ്ങളിലും അദാനി ഗ്രൂപ്പിന്റെ ഓഹരിവില താഴേക്ക് ഇടിയാം എന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് വിപണിയിലെ ചാഞ്ചാട്ടവും നിക്ഷേപകരുടെ താത്പര്യവും മുന്‍നിര്‍ത്തി കൊണ്ട് അദാനി ഗ്രൂപ്പ് നിര്‍ണായക തീരുമാനം എടുത്തത്. ഓഹരി വില്‍പനയ്ക്ക് നിശ്ചയിച്ച ഓഹരി വിലയും നിലവിലെ ഓഹരി വിലയും ഇന്നത്തെ കണക്കില്‍ ആയിരം രൂപയ്ക്ക് അടുത്ത് വ്യത്യാസം ഉണ്ട്.
ഈ സാഹചര്യത്തില്‍ നിക്ഷേപര്‍ക്ക് മുതല്‍ മുടക്ക് തിരികെ കിട്ടാന്‍ ഏറെക്കാലം എടുത്തേക്കാം. അദാനി ഗ്രൂപ്പിന്റെ എല്ലാ കമ്പനികളും ഓഹരിവിപണിയില്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ സമീപകാലത്തൊന്നും ഒരു തിരിച്ചു വരവിനുള്ള സാധ്യത കമ്പനി മുന്നില്‍ കാണുന്നില്ല. ഈ സാഹചര്യത്തിലാണ് ഓഹരി നിക്ഷേപകരുടെ താത്പര്യം മുന്‍നിര്‍ത്തി അദാനി ഗ്രൂപ്പ് സുപ്രധാന തീരുമാനത്തിലേക്ക് എത്തിയത്.
മുന്നോട്ടുള്ള യാത്രയില്‍ പലതരം പ്രതിസന്ധികള്‍ അദാനി ഗ്രൂപ്പിന് മുന്നിലുണ്ട്. വിദേശ ബാങ്കുകള്‍ പലതും അദാനി കമ്പനികളുടെ ബോണ്ടുകള്‍ സ്വീകരിക്കില്ലെന്ന് നിലപാട് ഇതിനോടകം എടുത്തു കഴിഞ്ഞു. ഓഹരി മൂല്യം ഇടിഞ്ഞ സാഹചര്യത്തില്‍ അദാനി ഗ്രൂപ്പിന് വായ്പ നല്‍കിയ കമ്പനികള്‍ പലതും കൂടുതല്‍ സമ്മര്‍ദ്ദവുമായി രംഗത്ത് വന്നേക്കാം. അസാധാരണമായ ഈ പ്രതിസന്ധിയില്‍ എന്താവും അദാനി ഗ്രൂപ്പിന്റെ അടുത്ത നീക്കം എന്നാണ് ഓഹരി വിപണിയും നിരീക്ഷകരും ഉറ്റുനോക്കുന്നത്.
അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തില്‍ ഉണ്ടായ ഇടിവ് ഏഴര ലക്ഷം കോടി രൂപ പിന്നിട്ടു. ഇന്ന് വീണ്ടും ഓഹരി വിപണി വ്യാപാരം പുനരാരംഭിക്കാന്‍ ഇരിക്കെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തന്നെയാണ് ശ്രദ്ധാകേന്ദ്രം. ഇന്നലെ അദാനി എന്റര്‍പ്രൈസസിന്റെ മാത്രം ഓഹരി മൂല്യം 25 ശതമാനത്തിലേറെ ഇടിഞ്ഞിരുന്നു. ഇരുപതിനായിരം കോടി രൂപയുടെ തുടര്‍ ഓഹരി വില്‍പ്പന ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞെങ്കിലും നിക്ഷേപകര്‍ക്കിടയില്‍ അത് വലിയ ചലനങ്ങള്‍ ഉണ്ടാക്കിയില്ല എന്നതാണ് ഇന്നലത്തെ തിരിച്ചടി നല്‍കുന്ന സൂചന. എല്‍ഐസിക്കും കഴിഞ്ഞ അഞ്ചുദിവസത്തിനുടെ 65,000 കോടി രൂപയുടെ ഇടിവാണ് ഓഹരി മൂല്യത്തില്‍ നേരിട്ടത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ അതും ഉണ്ടായില്ല.
" f
https://www.facebook.com/Malayalivartha



























