Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

അച്ഛനാണെങ്കിലും അമ്മയല്ലേ... രാജ്യത്ത് ആദ്യമായി കുഞ്ഞിന് ജന്മം നല്‍കാനൊരുങ്ങുന്ന ട്രാന്‍സ്മാന്‍ സഹദ് ഫാസിലിന് അനുമോദന പ്രവാഹം; മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറല്‍; അപൂര്‍വ കഥയുമായി ട്രാന്‍സ്‌ജെന്‍ഡര്‍ കുടുംബം

02 FEBRUARY 2023 09:16 AM IST
മലയാളി വാര്‍ത്ത

അങ്ങനെ ഏതൊരു ദമ്പതികളുടേയും സ്വപ്നം പോലെ സിയയും സഹദും മാതാപിതാക്കളാകുകയാണ്. ഇവിടെ എന്നാല്‍ ഒരപൂര്‍വതയുമുണ്ട്. ഇവര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളാണ്. മാത്രമല്ല അച്ഛനാണ് ഗര്‍ഭം ധരിക്കുന്നത്. രാജ്യത്ത് ആദ്യമായി കുഞ്ഞിന് ജന്മം നല്‍കാനൊരുങ്ങിയിരിക്കുകയാണ് ട്രാന്‍സ്മാന്‍.

കോഴിക്കോട് സ്വദേശനി സിയയുടെയും തിരുവനന്തപുരം സ്വദേശി സഹദിന്റെയും പ്രണയം പൂവിട്ടത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയപ്പോള്‍ ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങി. സഹദിന്റെ വീട്ടില്‍ നിന്ന് പൂര്‍ണ്ണ പിന്തുണയുണ്ടെങ്കിലും സിയയുടെ വീട്ടില്‍ നിന്ന് ബന്ധുവായൊരു സഹോദരിയും പാര്‍ടണറും മാത്രമാണ് പിന്തുണ നല്‍കുന്നത്.

എന്റെ വീട്ടില്‍ ആദ്യം പേടിയായിരുന്നു. അവരെയാരെയും ഞാന്‍ കുറ്റം പറയില്ല. സാധാരണക്കാരായ മത്സ്യതൊഴിലാളി കുടുംബമാണ് എന്റേത്. ഞാന്‍ പറയുന്നത് ഒന്നും അവര്‍ക്ക് പൂര്‍ണ്ണമായി മനസിലാവുന്നുണ്ടോയെന്ന് എനിക്കറിയില്ല. പക്ഷേ അവര്‍ക്കെന്നില്‍ വിശ്വാസമുണ്ട്. ആ വിശ്വാസമാണ് എന്റെ ശക്തിയെന്ന് സഹദ് പറയുന്നു

നൃത്താധ്യാപികയാണ് സിയ. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് സഹദ്. തങ്ങളുടെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ സ്വന്തമായൊരു വീടിന് വേണ്ടിയും ഇവര്‍ ശ്രമങ്ങള്‍ തുടരുകയാണ്.

കുഞ്ഞ് വളര്‍ന്ന് വരുമ്പോള്‍ നേരിടേണ്ടി വന്നേക്കാവുന്ന കളിയാക്കലുകളെ കുറിച്ച് ഇരുവര്‍ക്കും ആകുലതകളുണ്ട്. എന്നാല്‍ കുഞ്ഞ് തങ്ങളെ മനസിലാക്കി ഒപ്പം നില്‍ക്കുമെന്ന് തന്നെയാണ് ഇവരുടെ വിശ്വാസം. ഈ സമൂഹത്തില്‍ തലയുയര്‍ത്തി തന്നെ ഞങ്ങളുടെ കുഞ്ഞ് ജീവിക്കണം സിയയും സഹദും പറയുന്നു.

കുഞ്ഞിനെ ദത്തെടുക്കാന്‍ അന്വേഷിച്ചെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികള്‍ക്കു മുന്നില്‍ നിയമനടപടികള്‍ വെല്ലുവിളിയായി. തുടര്‍ന്നാണു പുരുഷനായി മാറിയെങ്കിലും സഹദ് ഗര്‍ഭം ധരിക്കാമെന്ന ആശയത്തിലേക്കെത്തുന്നത്. ആളുകള്‍ എന്തു പറയുമെന്ന ആശങ്കയില്‍ ആദ്യം മടി തോന്നിയെന്ന് സഹദ് പറയുന്നു. ഒപ്പം ഒരിക്കല്‍ ഉപേക്ഷിച്ച സ്ത്രീത്വത്തിലേക്കുള്ള തിരിച്ചുപോക്കും വെല്ലുവിളിയായി. എന്നാല്‍ സിയയുടെ സ്‌നേഹവും അമ്മയാകാനുള്ള അടങ്ങാത്ത ആഗ്രഹവും സഹദിന്റെ തീരുമാനത്തെ മാറ്റി.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശോധനകള്‍ നടത്തി ആരോഗ്യപ്രശ്‌നമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണു ചികിത്സ ആരംഭിച്ചത്. സിയയില്‍ നിന്നാണ് സഹദ് ഗര്‍ഭം ധരിച്ചിരിക്കുന്നത്. സ്ത്രീയില്‍ നിന്ന് പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തെങ്കിലും ഗര്‍ഭപാത്രവും മറ്റും മാറ്റിയിരുന്നില്ല. മാര്‍ച്ച് 4നാണു പ്രസവത്തീയതി. കുഞ്ഞിനെ മില്‍ക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം.

രണ്ടാമത്തെ ഗര്‍ഭധാരണമാണ് വിജയിച്ചത്. ആദ്യത്തെ പരാജയപ്പെട്ടപ്പോള്‍ മാനസികമായി തകര്‍ന്നു പോയി രണ്ടാമത്തേത് ശരിയായപ്പോള്‍ ഒത്തിരി സന്തോഷമായി. ഇതാരോടുമുള്ള വാശി തീര്‍ക്കലല്ല ഞങ്ങളുടെ കുഞ്ഞ് ജീവിതത്തിന്റെ സന്തോഷമാണ്. സിയയും സഹദും ഒരേ സ്വരത്തില്‍ പറയുന്നു.

ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങി കുറച്ചു നാളുകള്‍ക്ക് ശേഷമാണ് ഒരു കുട്ടി വേണമെന്ന തോന്നല്‍ വന്നത്. സിയയ്ക്ക് എന്തായാലും അതിന് പറ്റില്ല, പറ്റുന്നതാകട്ടെ എനിക്കും. അതിനാല്‍ അച്ഛനായ ഞാന്‍ ഗര്‍ഭധാരണം നടത്താമെന്ന് തീരുമാനിച്ചു. ആദ്യകാലത്ത് ഇതുമൂലം ഉണ്ടായേക്കാവുന്ന സാമൂഹിക സമ്മര്‍ദ്ദത്തെ കുറിച്ച് വളരെയധികം ഭയപ്പെട്ടിരുന്നു പിന്നീടത് മാറി. എല്ലാത്തിനും ഒപ്പം എന്റെ സിയയുണ്ട്. ഞാന്‍ പുരുഷന്‍ തന്നെയാണ് ഈ പ്രകൃയയില്‍ എനിക്കാണ് റോള്‍ എന്നത് കൊണ്ട് ആ റിസ്‌ക് ഞാനേറ്റെടുത്തു അത്ര മാത്രം.

ഞങ്ങളുടെ ആഗ്രഹങ്ങള്‍ യാഥാര്‍ത്യമാക്കാന്‍ ഞങ്ങളെടുത്ത തീരുമാനങ്ങള്‍ പിന്തുണച്ചു.ഞങ്ങള്‍ അറിഞ്ഞതില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മെന്‍ പ്രെഗ്നെന്‍സി. ഒറ്റപ്പെട്ട ജീവിതത്തില്‍ കൊച്ചു കുടുംബമാകുന്ന ഞങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയോടെ കുട നിന്ന എന്റെ ഇത്താക്കും അളിയനും അവന്റെ അമ്മക്കും പെങ്ങള്‍ക്കും ഉൃക്കും ഞങ്ങളെ ഇഷ്ടപ്പെട്ടു കൂടെ നിക്കുന്ന എല്ലാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (5 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (7 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (8 hours ago)

Malayali Vartha Recommends