ഇനി ചിന്തിക്കരുതേ.... ചങ്ങമ്പുഴയുടെ മകളെ സന്ദര്‍ശിച്ച് യുവജനക്ഷേമ കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം; പരിഭവം മറയ്ക്കാതെ മകള്‍; ഒരു വിദ്യാര്‍ഥിക്കു തെറ്റാം; തുടക്കം മുതല്‍ ഞാന്‍ ചിന്ത ജെറോമിനെ കുറ്റം പറഞ്ഞിട്ടില്ല, പക്ഷേ, ഗൈഡ്‌സിനു പറ്റിയ തെറ്റ് വളരെ ഗുരുതരമാണ്

എവിടെയാണോ തെറ്റിയത് അവിടം മുതല്‍ തിരുത്തി യുവജനക്ഷേമ കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം. വിവാദങ്ങള്‍ക്കിടെ ചിന്ത ജെറോം ചങ്ങമ്പുഴയുടെ മകള്‍ ലളിതയെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ചങ്ങമ്പുഴയുടെ വിഖ്യാത കവിത വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന പരാമര്‍ശം ചിന്തയുടെ ഡോക്ടറേറ്റ് പ്രബന്ധത്തില്‍ കടന്നുകൂടിയതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ ചൂടു കുറയ്ക്കാനായിരുന്നു സന്ദര്‍ശനം. പുതുക്കലവട്ടത്തെ വസതിയില്‍ അമ്മ എസ്തര്‍ ജെറോമിനും സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചിന്തയെത്തിയത്.
വിഷയത്തില്‍ ചങ്ങമ്പുഴ കുടുംബത്തില്‍ നിന്ന് ആദ്യം പ്രതികരിച്ചത് ലളിതയായിരുന്നു. പ്രബന്ധം വിവാദമായതിന് പിന്നാലെ പ്രബന്ധത്തിന് നല്‍കിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴ ആവശ്യപ്പെട്ടിരുന്നു. ഗൈഡിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവ് ക്ഷമിക്കാന്‍ പറ്റാത്തതാണെന്നും തെറ്റുപറ്റിയ പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നല്‍കാന്‍ കഴിയുമെന്നും ലളിത ചങ്ങമ്പുഴ ചോദിച്ചിരുന്നു.
നേരില്‍ ചിന്ത ജറോം വന്നതോടെ എല്ലാം അലിഞ്ഞ് സൗഹൃദമായി. ''ഒരു വിദ്യാര്‍ഥിക്കു തെറ്റാം. സ്വാഭാവികമാണ്. തുടക്കം മുതല്‍ ഞാന്‍ ചിന്ത ജെറോമിനെ കുറ്റം പറഞ്ഞിട്ടില്ല. പക്ഷേ, ഗൈഡ്‌സിനു പറ്റിയ തെറ്റ് വളരെ ഗുരുതരമാണ്. അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകണം. ചിന്ത തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞാല്‍ മറ്റെന്തു പറയാനാകും? ചിന്ത വീണ്ടും ഗവേഷണം നടത്തുകയാണെങ്കില്‍ ഈ ഗൈഡിനെ വിലയിരുത്താന്‍ ഏല്‍പിക്കരുത്''. ശ്രീദേവി ചങ്ങമ്പുഴ പറഞ്ഞു.
തെറ്റ് സംഭവിച്ചത് പരിശോധിക്കുമെന്നും ഗവേഷണപ്രബന്ധം പുസ്തകമാക്കുമ്പോള്‍ തിരുത്തുവരുത്തുമെന്നും ചിന്ത പറഞ്ഞു. തന്റെ വിവാഹത്തിന് ക്ഷണിക്കുമ്പോള്‍ തീര്‍ച്ചയായും വരണമെന്ന് കൂടി അഭ്യര്‍ഥിച്ചാണ് ചിന്ത മടങ്ങിയത്.
ഇതിനെ കുറിച്ച് ചിന്ത തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
ശ്രീ. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഇളയമകള്‍ ശ്രീമതി ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി കണ്ടു. ഹൃദയം നിറഞ്ഞ വാത്സല്യത്തോടു കൂടിയാണ് ലളിതാമ്മ സ്വീകരിച്ചത്. മണിക്കൂറുകള്‍ വീട്ടില്‍ ചെലവഴിച്ചു. അമ്മയും കമ്മീഷന്‍ അംഗങ്ങളായ ഡോ. പ്രിന്‍സികുര്യാക്കോസും, റെനീഷ് മാത്യുവും ഒപ്പമുണ്ടായിരുന്നു. എറണാകുളം വരുമ്പോഴെല്ലാം വീട്ടില്‍ എത്തണമെന്ന സ്‌നേഹനിര്‍ഭരമായ വാക്കുക്കള്‍ പറഞ്ഞാണ് അമ്മ യാത്ര അയച്ചത്.
ഒത്തിരി സ്‌നേഹം, വീണ്ടും വരാം...
അടുത്തിടെ ചിന്ത ജറോം ഏറെ വിവാദത്തിലായിരുന്നു. ശമ്പള കുടിശിക ചര്‍ച്ചയാകുന്ന സമയത്താണ് വാഴക്കുല വിവാദവും വന്നത്. പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്ത് വന്നതിന് പിന്നാലെ വന്നതിന് പിന്നാലെ കോപ്പിയടി വിവാദവും ഉയര്‍ന്നിരുന്നു. വിഷയത്തില്‍ കേരള സര്‍വകലാശാല വി സിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ രണ്ട് പരാതികളും സര്‍വകലാശാല അന്വേഷിക്കും. വൈസ് ചാന്‍സലര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നവ ലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്ത ജെറോമിന്റെ ഗവേഷണ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021 ല്‍ ഡോക്ടറേറ്റും ചിന്തയ്ക്ക് ലഭിച്ചിരുന്നു.
ചങ്ങമ്പുഴയുടെ വിഖ്യാതമായ കവിത വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്ത് വന്നതിന് പിന്നാലെ ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ കോപ്പിയടി വിവാദവും ഉയര്‍ന്നിരുന്നു. ഈ രണ്ട് പരാതികളും സര്‍വകലാശാല അന്വേഷിക്കും. വൈസ് ചാന്‍സലര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ ആര്‍ക്കും തെറ്റുപറ്റാമെന്ന ഇപി ജയരാജന്റെ പ്രസ്താവനയും വിവാദമായി. അതേസമയം ഗവേഷണത്തിലെ മറ്റ് തെറ്റുകള്‍ കണ്ടുപിടിക്കാന്‍ പരതുകയാണ് ഒരു കൂട്ടര്‍.
"
https://www.facebook.com/Malayalivartha



























