പ്രണയം നിരസിച്ച പകയിൽ ടി ടി സി വിദ്യാർത്ഥിനിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവ് ഓടി ഒളിച്ചത് മൂന്നാറിലെ കാട്ടിൽ: കൈഞരമ്ബ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കവേ, തണുപ്പ് സഹിക്കാനാകാതെ കാട്ടിൽ നിന്ന് പുറത്തേയ്ക്ക്: പ്രതി പിടിയിലായത് ഇങ്ങനെ...

പ്രണയം നിരസിച്ച പകയിൽ ടി ടി സി വിദ്യാർത്ഥിനിയെ യുവാവ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പാലക്കാട് വടകരപതി പരിശക്കല്ല് സ്വദേശി ശർക്കരയിൽ എ.ആൽബിൻ ജെറാൾഡ് (23) ആണ് അറസ്റ്റിലായത്. ചൊവ്വ വൈകിട്ടാണ് ഇയാൾ പഴയ മൂന്നാർ ഗവ. ടിടിഐയിലെ ഒന്നാം വർഷ ടിടിസി വിദ്യാർഥിനിയായ പാലക്കാട് കോഴിപ്പാറ ഇട്ടിയപുറത്താർ എ.പ്രിൻസിയെ (21) നല്ലതണ്ണി റോഡിൽ വാക്കത്തികൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം പ്രതി കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.
ആക്രമണത്തിന് ശേഷം പ്രതി കാട്ടില്‍ ഒളിച്ചുകഴിയുകയായിരുന്നു. ഇവിടെ വച്ചാണ് ഇയാള്‍ കൈ ഞരമ്പ് മുറിച്ചതെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ച മൂന്ന് മണിയോടെ അതിശക്തമായ തണുപ്പ് സഹിക്കാനാവാതെ വന്നതോടെ ഇയാള്‍ കാട്ടില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ഇത് കണ്ട ടൂറിസ്റ്റ് ഗൈഡുമാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമം ആസൂത്രിതമെന്ന് പൊലീസ് പറയുന്നു. പ്രണയം നിരസിച്ചതിലുള്ള പകമൂലം പ്രതി പെണ്‍കുട്ടിയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും നിരന്തരം പിന്തുടര്‍ന്നുവെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മുൻ സുഹൃത്താണ് ഇയാൾ. പൊലീസെത്തിയാണ് പ്രതിയെ ആശുപത്രിയിൽ എത്തിച്ചത്. വെട്ടേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സംഭവം. പഴയ മൂന്നാർ ഗവൺമെന്‍റ് ടിടിസി കോളേജില്‍ പഠിക്കുന്ന പ്രിൻസി സ്കൂൾ കഴിഞ്ഞ് താമസസ്ഥലമായ നിർമ്മല ഹോസ്റ്റലിലേക്ക് പോകുംവഴി സീ സെവൻ ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. ഒരേ നാട്ടുകാരായ പ്രിൻസിക്ക് കുട്ടികാലം മുതൽ ആൽബിനെ അറിയാമായിരുന്നു. കുറച്ച് നാളുകൾക്ക് മുൻപ് ആൽബിൽ ആൻസിയോടുള്ള സ്നേഹം വെളിപ്പെടുത്തി. എന്നാൽ ആൻസി പ്രണയാഭ്യര്‍ത്ഥന നിരാകരിച്ചു.
ഇതിനിടെ ടിടിസി വിദ്യാഭ്യാസത്തിനായി യുവതി നാട്ടിൽ നിന്നും മൂന്നാറിലെത്തി. എന്നാൽ യുവതിയുടെ ഫോൺ നംബർ സംഘടിപ്പിച്ച് ആൽബിൻ ശല്യപ്പെടുത്തൽ തുടർന്നു. കഴിഞ്ഞ ദിവസം ആൽബിന്‍റെ മൊബൈല്‍ നമ്പര്‍ യുവതി ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടർന്നാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആൻസി പഠിക്കുന്ന സ്ഥാപനം മനസിലാക്കി പ്രതി മൂന്നാറിലെത്തിയത്. ക്ലാസ് കഴിയുന്നതുവരെ കാത്ത് നിന്നശേഷം ആളൊഴിഞ്ഞ പ്രദേശത്ത് യുവതി എത്തിയപ്പോൾ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. നാട്ടുകാരാണ് യുവതിയെ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
പെണ്‍കുട്ടിയുടെ ചെവിയിലും കവിളിലുമാണ് വെട്ടേറ്റത്. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ആല്‍ബിനെ സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് അകറ്റിനിര്‍ത്തിയിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണം. ആൽവിനെ പ്രിന്‍സിപ്പല്‍ എസ് ഐ ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയെ ഇന്നലെ ഉച്ചയോടെ ഡിസ്ചാര്‍ഡ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























