നിനച്ചിരിക്കാതെ ആ അപകടം, മലപ്പുറത്ത് തേങ്ങ തലയില്‍ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മലപ്പുറത്ത് തലയില്‍ തേങ്ങ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുതുപൊന്നാനി ഹൈദ്രോസ് പള്ളിക്ക് സമീപം താമസിക്കുന്ന പുതുപറമ്പില്‍ മൊയ്തീന്‍ ഷായുടെ ഭാര്യ ലൈല (25) യാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് അപകടം നടന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മകന്‍ മൂന്ന് വയസുകാരനായ മുഹമ്മദ് ഗസാലി.
കോഴിക്കോട് കഴിഞ്ഞ ഡിസംബറില്‍ തേങ്ങ തലയില്‍ വീണ് 49 വയസുകാരനായ അത്തോളി കൊങ്ങന്നൂര്‍ പുനത്തില്‍ പുറായില്‍ മുനീര്‍ മരിച്ചിരുന്നു. സൗദി അറേബ്യയിലെ ഹായില്‍ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന മുനീര്‍ നാട്ടില്‍ ലീവിന് വന്ന് തിരിച്ചു പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha



























