സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും.... സംസ്ഥാനത്തിന്റെ പരിധിയിലുള്ള മിക്കവാറും എല്ലാ നികുതികളും സേവന ഫീസുകളും ഉയര്‍ത്തുമെന്നാണ് സൂചന.... ആശ്വാസ പദ്ധതികളും കോവിഡാനന്തരം പുതിയ ആശയങ്ങളോ ബജറ്റില്‍ ഉണ്ടാകുമോയെന്ന ആകാംക്ഷയില്‍ കേരളം

സംസ്ഥാന ബജറ്റ് ഇന്ന്...സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും.... സംസ്ഥാനത്തിന്റെ പരിധിയിലുള്ള മിക്കവാറും എല്ലാ നികുതികളും സേവന ഫീസുകളും ഉയര്‍ത്തുമെന്നാണ് സൂചന.... ആശ്വാസ പദ്ധതികളും കോവിഡാനന്തരം പുതിയ ആശയങ്ങളോ ബജറ്റില്‍ ഉണ്ടാകുമോ എന്ന ആകാംക്ഷയില്‍ കേരളം
ഇത്തവണയും പേപ്പര്‍രഹിത ബജറ്റാണ്. ബജറ്റ് വിവരങ്ങളും രേഖകളും ലഭ്യമാക്കാന്‍ 'കേരള ബജറ്റ്' മൊബൈല്‍ ആപ്ലിക്കേഷനുണ്ട്. ആന്‍ഡ്രോയിഡ്, ഐ ഫോണുകളിലും ഐ പാഡുകളിലും ലഭ്യമാകും. കോവിഡാനന്തരം കേരള സമ്പദ്വ്യവസ്ഥ കൈവരിച്ച വളര്‍ച്ച നിലനിര്‍ത്താനും മുന്നോട്ടുകൊണ്ടുപോകാനുമുള്ള കര്‍മപരിപാടിയാകും ബജറ്റ്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ മറികടന്ന് സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുള്ള ഉപാധികളുമുണ്ടാകും. ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തുന്ന കാര്യം , ചെലവുചുരുക്കല്‍ നടപടികള്‍ക്കും ബജറ്റില്‍ സാധ്യതയേറെയുണ്ട്. കെ.എസ്.ആര്‍.ടി.സിയെ സി.എന്‍.ജി ബസുകളിലേക്ക് മാറ്റുന്നതടക്കമുള്ള പദ്ധതി നിര്‍ദേശങ്ങള്‍ ബജറ്റില്‍ ആവ ര്‍ത്തിച്ചേക്കുമെന്ന സൂചനയുമുണ്ട്.
അതേസമയം കേന്ദ്ര ബജറ്റിനെ മുഖ്യമന്ത്രിയും ധനമന്ത്രിയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന് നല്‍കിയത് നിരാശയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാനായി ഒരു മാര്‍ഗവും തേടാത്തതും കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമാണ് ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആരോപിക്കുകയുണ്ടായി. ബജറ്റ് താഴേത്തട്ടില്‍ ഗുണമുണ്ടാക്കുന്നതല്ലെന്നും എയിംസ് പോലെ കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലേക്കും കടന്നുകയറാനുള്ള ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും കൂട്ടിച്ചേര്‍ത്ത് ധനമന്ത്രി.
"
https://www.facebook.com/Malayalivartha



























