കണ്ടു നില്‍ക്കാനാവാതെ നിലവിളിച്ച്..... പുറംലോകം കാണും മുമ്പേ ആ കുഞ്ഞു ജീവനും അവരോടൊപ്പം പോയി ... മൂത്തമകളും അച്ഛനും അമ്മയും ഇളയമ്മയും കണ്ടു നില്‍ക്കെയാണ് സംഭവം, പിന്‍വാതില്‍ തുറന്നു കൊടുത്തെങ്കിലും മുന്നിലത്തെ ഡോര്‍ തുറക്കാനാവര്‍ക്ക് കഴിഞ്ഞില്ല, ഉടന്‍ തീ ആളികത്തി.... ദയനീയമായി രക്ഷിക്കണേ എന്ന നിലവിളി കേട്ടെങ്കിലും നിസ്സഹായരായി കണ്ടു നില്‍ക്കേണ്ടി വന്നെന്ന് കണ്ണീരോടെ നാട്ടുകാര്‍

കണ്ടു നില്‍ക്കാനാവാതെ നിലവിളിച്ച്..... പുറംലോകം കാണും മുമ്പേ ആ കുഞ്ഞു ജീവനും അവരോടൊപ്പം പോയി ... മൂത്തമകളും അച്ഛനും അമ്മയും ഇളയമ്മയും കണ്ടു നില്‍ക്കെയാണ് സംഭവം, പിന്‍വാതില്‍ തുറന്നു കൊടുത്തെങ്കിലും മുന്നിലത്തെ ഡോര്‍ തുറക്കാനാവര്‍ക്ക് കഴിഞ്ഞില്ല, ഉടന്‍ തീ ആളികത്തി.... ദയനീയമായി രക്ഷിക്കണേ എന്ന നിലവിളി കേട്ടെങ്കിലും നിസ്സഹായരായി കണ്ടു നില്‍ക്കേണ്ടി വന്നെന്ന് കണ്ണീരോടെ നാട്ടുകാര്‍
പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാറിന് തീപിടിച്ച് യുവതിയും ഭര്‍ത്താവും ഗര്‍ഭസ്ഥ ശിശുവും വെന്തുമരിച്ചത്. മയ്യില്‍ കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശികളായ ടി.വി. പ്രജിത്ത് (32), ഭാര്യ കെ.കെ.റീഷ (26) എന്നിവര്‍ക്കും ശിശുവിനുമാണ് ദാരുണാന്ത്യം. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനത്തില്‍.
ഇന്നലെ രാവിലെ 10.40ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തുന്നതിനും 500 മീറ്റര്‍ മാത്രം അകലെയായിരുന്നു അപകടം നടന്നത്. പ്രജിത്തും റീഷയും കാറിന്റെ മുന്‍സീറ്റിലായിരുന്നു. പിന്‍ സീറ്റിലുണ്ടായിരുന്ന ഇവരുടെ മകള്‍ ഏഴുവയസുകാരി ശ്രീപാര്‍വതി, റീഷയുടെ അച്ഛന്‍ വിശ്വനാഥന്‍, അമ്മ ശോഭന, ഇളയമ്മ സജ്ന എന്നിവര്‍ രക്ഷപ്പെട്ടു. പിറകുവശത്തെ ഡോര്‍ തുറക്കാന്‍ കഴിഞ്ഞതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്. എന്നാല്‍ വാഹനമോടിച്ചിരുന്ന പ്രജിത്തും റീഷയും മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ കഴിയും മുമ്പ് അഗ്നിക്കിരയായി.
ഇരുവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. ഡ്രൈവര്‍ സീറ്റിന്റെ മുന്‍ വശത്തു നിന്ന് പ്രജിത്തിന്റെ കാലിലേക്കാണ് ആദ്യം തീ പടര്‍ന്നത്. പ്രജിത്ത് ഉടന്‍ പിന്നിലെ ഡോര്‍ തുറന്നു കൊടുത്തെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. ഇവര്‍ പുറത്തിറങ്ങിയതിനു പിന്നാലെ കാര്‍ തീഗോളമായി. പ്രജിത്തും ഭാര്യയും കരഞ്ഞ് വിളിച്ചെങ്കിലും രക്ഷിക്കാന്‍ കഴിയാതെ നിസ്സഹായരായി കണ്ടു നില്‍ക്കേണ്ടിവന്നെന്ന് ഓടിക്കൂടിയവര്‍ കണ്ണീരോടെ പറഞ്ഞു.
ഇവര്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചു വരുത്തി. എന്നാല്‍, കത്തിയാളുന്ന കാറില്‍ നിന്ന് രണ്ടുപേരെയും പുറത്തെത്തിക്കാനായി ഫയര്‍ ഫോഴ്സിനും സാധിച്ചില്ല. തീ അണഞ്ഞിട്ടും വലിയ രീതിയില്‍ ഉയര്‍ന്ന പുകയും വെള്ളം ചീറ്റി ശമിപ്പിച്ചശേഷം ഡോര്‍ വെട്ടിപ്പൊളിച്ച് മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.
ക്യാബിനും സീറ്റും പൂര്‍ണമായും കത്തിനശിച്ചു. ഉരുവച്ചാല്‍ താമരവളപ്പില്‍ പരേതനായ ഗോപാലന്റെയും കൗസല്യയുടെയും മകനായ പ്രജിത്ത് കെട്ടിട നിര്‍മ്മാണത്തൊഴിലാളിയാണ്. പ്രമോദ്, പ്രകാശന്‍, പ്രശാന്തന്‍, പ്രസന്ന, പരേതനായ പ്രദീപന്‍ എന്നിവരാണ് സഹോദരങ്ങള്‍. റീഷയുടെ സഹോദരി ജിന്‍ഷ. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുറ്റിയാട്ടൂര്‍ പൊതുശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു
രാവിലെ 9 മണിയോടെയാണ് രണ്ടാമത്തെ പ്രസവത്തിനായി റീഷയെ അഡ്മിറ്റാക്കാന്‍ പ്രജിത്ത് ബന്ധുക്കളെ കൂട്ടി കുറ്റിയാട്ടൂരില്‍ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടത്.
കണ്ണൂരിലെത്തിയപ്പോള്‍ കാറിനുള്ളില്‍ ചെറിയ തോതില്‍ ഗന്ധം അനുഭവപ്പെട്ടെങ്കിലും ആശുപത്രിയില്‍ ഭാര്യയെ എത്തിച്ച ശേഷം പരിശോധിക്കാമെന്നു തീരുമാനിക്കുകയായിരുന്നു പ്രജിത്. മാരുതി എസ് പ്രസോ കാറിന് രണ്ട് വര്‍ഷം മാത്രമെ പഴക്കമുള്ളൂ.
" f
https://www.facebook.com/Malayalivartha



























