കണ്ണൂര്‍ പഴയങ്ങാടി പാലത്തിനു മുകളില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍ പഴയങ്ങാടി പാലത്തിനു മുകളില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന പഴയങ്ങാടി സ്വദേശി ഫാത്തിമ (24), സ്‌കൂട്ടര്‍ യാത്രക്കാരി കുറ്റൂര്‍ സ്വദേശി വീണ എന്നിവരാണു ദാരുണമായി മരിച്ചത്.
സ്‌കൂട്ടര്‍ ഓടിച്ച വീണയുടെ ഭര്‍ത്താവ് മധുസൂദനനു പരുക്കേറ്റു. ഇന്നലെ വൈകുന്നേരം് 5 മണിയോടെയായിരുന്നു അപകടമുണ്ടായത്. പഴയങ്ങാടി ഭാഗത്തുനിന്നും ചെറുകുന്ന് ഭാഗത്തേക്കു പോവുകയായിരുന്ന സ്‌കൂട്ടര്‍, കണ്ണൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഫാത്തിമയ്‌ക്കൊപ്പം കാറില്‍ ഭര്‍ത്താവ് സാക്കി, മകള്‍, മാതാവ് എന്നിവരും ഉണ്ടായിരുന്നു. അപകടത്തില്‍ പരുക്കേറ്റ എല്ലാവരെയും ചെറുകുന്നിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫാത്തിമ, വീണ എന്നിവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha



























