കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.... എം സി റോഡിൽ കിളിമാനൂർ ജംഗ്‌ഷനിൽ പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്... കഴക്കൂട്ടം സ്വദേശി അനൂപ് എം നായർ ആണ് മരിച്ചത്... അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..
കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. എം സി റോഡിൽ കിളിമാനൂർ ജംഗ്‌ഷനിൽ പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. കഴക്കൂട്ടം സ്വദേശി അനൂപ് എം നായർ (32) ആണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
കോഴിക്കോടുണ്ടായ സമാന അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് മോഡേൺ ബസാറിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ പാറപ്പുറം റോഡിൽ അൽ ഖൈറിൽ റഷീദിന്റെ മകൾ റഫ റഷീദ് (21) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം നടന്നത്. ബസ് തെറ്റായ ദിശയിൽ വന്നതാണ് അപകടത്തിന് കാരണം. മുക്കം കെ എം സി ടി കോളേജിലെ ബിടെക് വിദ്യാത്ഥിനിയായിരുന്നു റഫ.
https://www.facebook.com/Malayalivartha