വിസിയെ നിയന്ത്രിക്കുന്നതിനു സിൻഡിക്കറ്റിന്റെ ഉപസമിതിയെ നിയമിക്കുക; ഗവർണർക്കു വിസി അയയ്ക്കുന്ന കത്തുകൾക്കു സിൻഡിക്കറ്റിന്റെ അംഗീകാരം നേടുക; സെനറ്റിന്റെ ഈ ആവശ്യങ്ങൾ ഗവർണർ അംഗീകരിക്കുമോ? സാങ്കേതിക സർവകലാശാലയിൽ വിസി-സെനറ്റ് തർക്കം കടുക്കുന്നു

സാങ്കേതിക സർവകലാശാലയിൽ ഒന്നും അവസാനിക്കുന്നില്ല. വൈസ് ചാൻസലറും സിൻഡിക്കേറ്റും തമ്മിലുള്ള തർക്കങ്ങൾ അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. വിസിയെ നിയന്ത്രിക്കുന്നതിനായി സിൻഡിക്കേറ്റിനെ കൊണ്ട് വരാനുള്ള തത്രപ്പാടിലാണ് അവർ ആയിരിക്കുന്നത്. അവർ എടുക്കുന്ന ചില തീരുമാനങ്ങൾ പാലിക്കപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ളതാകുന്നു എന്നതാണ് ശ്രദ്ദേയമായ കാര്യം. വിസിയെ നിയന്ത്രിക്കുന്നതിനു സിൻഡിക്കറ്റിന്റെ ഉപസമിതിയെ നിയമിക്കുക, ഗവർണർക്കു വിസി അയയ്ക്കുന്ന കത്തുകൾക്കു സിൻഡിക്കറ്റിന്റെ അംഗീകാരം നേടുക തുടങ്ങിയതാണ് ബോർഡ് ഓഫ് ഗവർണേഴ്സ് (സെനറ്റ്) യോഗത്തിന്റെ തീരുമാനങ്ങൾ.
എന്നാൽ ഇതൊന്നും നടപ്പിലാക്കുമെന്ന് തോന്നുന്നില്ല. കാരണം കാര്യങ്ങളുടെ പോക്ക് അത്തരത്തിലാണ്. ലെജിസ്‌ലേറ്റീവ് പാസ്സാക്കിയ സർവകലാശാല, ലോകായുക്ത നിയമ ഭേദഗതി ബില്ലുകൾ പോലെ, സാങ്കേതിക സർവകലാശാല നിയമത്തിനു വിരുദ്ധമായ ഈ തീരുമാനങ്ങളും ഗവർണറുടെ അംഗീകാരം കിട്ടാതെ നിലവിൽ വരില്ല എന്നതാണ് സിന്റിക്കേറ്റിന് തിരിച്ചടിയാകുന്നത്.
ഗവർണർ ഇത് എന്നു പരിഗണിക്കുമെന്ന കാര്യത്തിലും ഉറപ്പില്ല എന്നതാണ് മറ്റൊരു തടസം. ഗവർണർ നേരിട്ട് നിയമിച്ച വിസിയാണ് ഡോ. സിസ തോമസ്. അവരോടുള്ള അധികാര വര്ഗത്തിന്റെ ദേഷ്യമാണ് സർവകലാശാലയുടെ തലപ്പത്തെ അവതാളത്തിലാക്കിയിരിക്കുന്നത്. ഡോ.സിസയെ നിയമിച്ചതിനെതിരെ സർക്കാർ കോടതിയിൽ പോയി. പക്ഷെ ഫലം ഉണ്ടായില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ ഒരു കാര്യം .ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിൽ നൂറോളം തീരുമാനങ്ങൾ എടുത്തു .
പക്ഷേ 2 കാര്യങ്ങളിൽ വിസി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. വിസിയുടെ വിയോജിപ്പോടെ ഈ തീരുമാനങ്ങൾ പാസാക്കുകയും ചെയ്തിരുന്നു. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ ആ കാര്യം ചാൻസലർ കൂടിയായ ഗവർണറുടെ ശ്രദ്ധയിൽ കൊണ്ട് വരണം എന്നതും ശ്രദ്ധെയുമായ കാര്യമാണ്. വിസി നേരിട്ടു ഗവർണറെ കണ്ട് ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയുണ്ടായി .ഈ തീരുമാനം നിയമവിരുദ്ധമാണെന്നു ഗവർണർക്കു മനസിലായത് അത് റദ്ദാക്കാം. ഗവർണറുടെ തീരുമാനം വരുന്നതു വരെ അതു നടപ്പാകില്ല. ഡൽഹിയിലുള്ള ഗവർണർ 12 നു മാത്രമേ കേരളത്തിൽ തിരിച്ചെത്തുകയുള്ളൂ.
https://www.facebook.com/Malayalivartha