ബജറ്റിലെ നികുതിവര്‍ധന സംബന്ധിച്ചുള്ള സര്‍ക്കാര്‍നിലപാട് ഇന്നറിയാം.... ഇന്ധനസെസ് രണ്ടുരൂപ ഈടാക്കുന്നത് കുറയ്ക്കാനുള്ള തീരുമാനം തത്കാലം പരിഗണനയിലില്ലെന്നാണ് സൂചന... ഭൂമിയുടെ ന്യായവിലയില്‍ ഇളവ് പ്രഖ്യാപിച്ചേക്കും

ബജറ്റിലെ നികുതിവര്‍ധന സംബന്ധിച്ചുള്ള സര്‍ക്കാര്‍നിലപാട് ഇന്നറിയാം.... ഇന്ധനസെസ് രണ്ടുരൂപ ഈടാക്കുന്നത് കുറയ്ക്കാനുള്ള തീരുമാനം തത്കാലം പരിഗണനയിലില്ലെന്നാണ് സൂചന... ഭൂമിയുടെ ന്യായവിലയില്‍ ഇളവ് പ്രഖ്യാപിച്ചേക്കും
ഭൂമിയുടെ ന്യായവിലയില്‍ ഇളവുപ്രഖ്യാപിച്ച് പ്രതിഷേധം തണുപ്പിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. രണ്ടു ദിവസമായി നിയമസഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയ്ക്ക് ഇന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മറുപടി നല്‍കും. പ്രതിഷേധവും വിമര്‍ശനങ്ങളും ശമിപ്പിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഇതിലുണ്ടാകാന്‍ സാധ്യത..
നികുതിവര്‍ധനയെച്ചൊല്ലിയുള്ള പ്രതിപക്ഷപ്രതിഷേധം വലിയ ചലനമുണ്ടാക്കിയില്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. സര്‍ക്കാരിനുനേരെ ജനവികാരം സൃഷ്ടിക്കാന്‍ പ്രതിഷേധങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന അഭിപ്രായം മന്ത്രിമാര്‍ക്കിടയിലുമുണ്ട്.
ഇന്ധനവില കൂടുമ്പോള്‍ അത് മറ്റുസാധനങ്ങളുടെ വിലകൂടാന്‍ കാരണമായേക്കുമെന്നുള്ള ആശങ്കയുമുണ്ട്. ബജറ്റ് സമ്മേളനം മാര്‍ച്ചു വരെയുള്ളതിനാല്‍ ഇന്ധനനികുതിയിലെ ഇളവ് അവസാനഘട്ടത്തില്‍ പ്രഖ്യാപിച്ചാല്‍ മതിയെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അപ്പോഴേക്കും പ്രതിഷേധം തണുത്ത് യഥാര്‍ഥ ജനവികാരം പ്രകടമാകുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.
അതേസമയം പ്രശ്‌നപരിഹാരമെന്നനിലയിലാണ് ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടിയത് കുറയ്ക്കാന്‍ ആലോചനയിലുണ്ട്. ന്യായവില കുറയ്ക്കണമെന്ന് സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗംകൂടിയായ സി.ഐ.ടി.യു. നേതാവ് പി. നന്ദകുമാര്‍ ബജറ്റ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഭരണപക്ഷത്തുനിന്നുയര്‍ന്ന അഭിപ്രായം പരിഗണിച്ച്, ന്യായവില 10 ശതമാനം കുറയ്ക്കാനുള്ള പ്രഖ്യാപനം ധനമന്ത്രി നിയമസഭയില്‍ നടത്തിയേക്കും.
"
https://www.facebook.com/Malayalivartha
























