ലൈഫ് എന്ന വാക്കിൻ്റെ അർത്ഥം കാത്തിരിപ്പ് എന്നാക്കി സർക്കാർ മാറ്റി; പദ്ധതിക്ക് പുരോഗതിയില്ല; ലൈഫ് മിഷൻ പദ്ധതിയെ നിയമസഭയിൽ വിമർശിച്ച് പ്രതിപക്ഷം; അടിസ്ഥാനരഹിതമായ ആരോപണമെന്ന് മന്ത്രി എം ബി രാജേഷ്

സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് ലൈഫ് മിഷൻ പദ്ധതി. പാവപ്പെട്ടവര്‍ക്കും വീട് ഇല്ലാത്തവർക്കും വീടുവച്ച് നല്‍കാനുള്ള സർക്കാരിന്റെ ലൈഫ് പദ്ധതിക്ക് ഇപ്പോൾ എന്ത് പറ്റി? പ്രതിപക്ഷം ഈ വിഷയത്തിൽ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ പുരോഗതിയില്ലെന്ന് പ്രതിപക്ഷം തുറന്നടിച്ചിരിക്കുകയാണ്. ലൈഫ് എന്ന വാക്കിൻ്റെ അർത്ഥം കാത്തിരിപ്പ് എന്നാക്കി സർക്കാർ മാറ്റി എന്നാണ് പ്രതിപക്ഷത്തിൻറ്‍റെ വിമർശനം . അടിയന്തരപ്രമേയത്തിന് അുമതി തേടിയ പി കെ ബഷീര്‍ ആണ് ഈ കുറ്റപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ഇതിനു മറുപടിയുമായി മന്ത്രി എംബിരാജേഷ് രംഗത്തെത്തി . അടിസ്ഥാനരഹിതമായ ആരോപണം എന്ന് മന്ത്രി എംബിരാജേഷ് തുറന്നടിച്ചു . ഫീൽഡ് പഠനം നടത്തി അർഹരായ ആളുകളെ കണ്ടെത്തുകയാണ് സാധരണ ചെയ്യാറുള്ളത്. 1,02542 പേരെ ആണ് അർഹരായി കണ്ടെത്തി. പ്രതിപക്ഷം ഈ യാഥാർത്ഥ്യം അംഗീകരിക്കുന്നില്ല .2020 ൽ പുതിയ ലിസ്റ്റ് ക്ഷണിച്ചു.3,23,000 പേർക്ക് വീട് വെച്ച് കൊടുത്തു. 54,529 വീടുകൾ ഇപ്പൊൾ നിർമാണം നടക്കുന്നുണ്ട്. 50,000 വീടുകൾക്ക് കൂടി കൊടുക്കാൻ പണം ലൈഫ് മിഷൻ്റെ കൈവശം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























